
പാറ്റ്ന: രാജ്യത്ത് സാമ്പത്തിക പ്രസിതസന്ധിയുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷം ഭീതിയുണ്ടാക്കുകയാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ സുഷില്‍ കുമാര്‍ മോദി. ഹിന്ദുകലണ്ടറിലെ അഞ്ചും ആറും മാസങ്ങളായ സവാനിലും ദാഭോയിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത് രാജ്യത്ത് പതിവാണെന്നും സുശില്‍ കുമാര്‍ മോദി പറഞ്ഞു.
'' പൊതുവെ എല്ലാ വര്‍ഷവും സാവനിലും ഭാദോയിലും സാമ്പത്തിക മാന്ദ്യം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ നിരാശകാരണം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്'' - സുഷില്‍ കുമാര്‍ മോദി പറഞ്ഞു.
ആശങ്കപെടേണ്ടതായൊന്നുമില്ല, സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമാകും, ബിഹാറിനെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വാഹനവിപണിയില്‍ പ്രശ്നങ്ങളില്ല, വേ ണ്ട നടപടികള്‍ കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കുമെന്നും സുഷില്‍ കുമാര്‍ മോദി പറഞ്ഞു.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ ഡോ മന്‍മോഹന്‍സിംഗ് കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മോദി സര്‍്കകാരിന്‍റെ തെറ്റായ നയങ്ങളാണ് സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam