വൈറ്റ് കോളർ ഭീകരവാദം: അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ ഭൂമി ഉൾപ്പെടെ 139 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Published : Jan 17, 2026, 09:55 AM IST
 Al Falah

Synopsis

അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, സർവകലാശാലയുടെ ഭൂമി ഉൾപ്പെടെ 139 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 

ദില്ലി: അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി, അൽ ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിലെ 54 ഏക്കർ ഭൂമി ഉൾപ്പെടെ 139 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. സിദ്ദിഖിയും കുടുംബാംഗങ്ങളും സർവകലാശാലയിലും അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു.

യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധമുള്ള ഒമ്പത് സ്ഥാപനങ്ങളുമായി സിദ്ദിഖിക്ക് ബന്ധമുണ്ടെന്നും യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകളിലെ കാറ്ററിംഗ്, കാമ്പസിലെ കെട്ടിടങ്ങളുടെ നിർമ്മാണം എന്നിവയ്ക്കുള്ള കരാറുകൾ സിദ്ദിഖിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ നേടിയതായി ആരോപിക്കപ്പെടുന്നു. ഭൂമി ഏറ്റെടുക്കുന്നതിനായി ചാരിറ്റബിൾ ട്രസ്റ്റ് സർവകലാശാല ഫണ്ടുകൾ വകമാറ്റിയതായും ആരോപണമുണ്ട്.

ഫരീദാബാദ് വൈറ്റ് കോളർ ഭീകര മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണവുമായി കള്ളപ്പണം വെളുപ്പിക്കൽ കേസ് ബന്ധപ്പെട്ടിരിക്കുന്നു. അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നതോ പഠിക്കുന്നതോ ആയ ഡോക്ടർമാരാണ് ഭീകരവാദക്കേസിൽ ഉൾപ്പെട്ടത്. സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഡോ. മുസമ്മിൽ ഷക്കീലും ഡോ. ​​ഷഹീൻ ഷാഹിദും നവംബർ 10 ന് ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് അറസ്റ്റിലായിരുന്നു. ചെങ്കോട്ട സ്ഫോടനം നടത്തിയ ഡോ. ഉമർ ഉൻ നബിയും ഇതേ സ്ഥാപനത്തിലാണ് പഠിച്ചത്.

നവംബർ 18 ന്, ഫരീദാബാദിലെ സർവകലാശാലയും ദില്ലിയിലെ അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധമുള്ളവരുടെ വസതികളും ഉൾപ്പെടെ 18 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്ന് സിദ്ദിഖി അറസ്റ്റിലായി. വ്യാജ യുജിസി അംഗീകാരത്തിന്റെയും നാക് അക്രഡിറ്റേഷന്റെയും പേരിൽ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സർവകലാശാല 415 കോടി രൂപ കബളിപ്പിച്ചതായി ഇഡി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഫണ്ട് എത്തിയിരിക്കാമെന്നും പറയുന്നു.

വ്യാജ നിക്ഷേപ സ്ഥാപനങ്ങൾ സ്ഥാപിച്ച് ആളുകളെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട് 2001 ൽ സിദ്ദിഖി അറസ്റ്റിലായി. ഏകദേശം 7.5 കോടി രൂപ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി. 2004 ൽ, ഇരകൾക്ക് പണം തിരികെ നൽകാമെന്ന് സമ്മതിച്ചതിനെത്തുടർന്ന് ജാമ്യം ലഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഹാരാഷ്ട്രയിൽ കോൺഗ്രസ് വോട്ട് പിളർത്തി ഒവൈസി, ആർഎസ്എസ് തട്ടകത്തിൽ മിന്നി മുസ്ലിം ലീഗ്
'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ