ബിറ്റ്കോയിൻ തട്ടിപ്പ് കേസ്: എംഎൽഎ എൻ എ ഹാരിസിൻ്റെ മകൻ മുഹമ്മദ്‌ നാലാപ്പാടിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി; വീണ്ടും നോട്ടീസ് നൽകും

Published : Jun 10, 2026, 09:39 AM IST
muhammed nalappadu

Synopsis

ബിറ്റ്കോയിൻ തട്ടിപ്പ് കേസിൽ എംഎൽഎ എൻ എ ഹാരിസിൻ്റെ മകൻ മുഹമ്മദ്‌ നാലാപ്പാടിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി. ഹാജരാകാൻ  ഇഡി വീണ്ടും നോട്ടീസ് നൽകും.

ബെം​ഗളൂരു: ബിറ്റ്കോയിൻ തട്ടിപ്പ് കേസിൽ എംഎൽഎ എൻ എ ഹാരിസിൻ്റെ മകന് കുരുക്ക്. കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. മുഹമ്മദ്‌ നാലാപ്പാട് കള്ളപ്പണം വെളുപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കുന്നത്. മുംബൈയിൽ ഉള്ള സുഹൃത്തിനെ കൂട്ടുപിടിച്ചാണ് കള്ളപ്പണം വെളുപ്പിച്ചത്. കേസിൽ ഹാരിസിന്റെ മകനും ശ്രീക്കിയും ഉൾപ്പെടെയുള്ളവരുടെ പങ്ക് ഇഡി വിശദീകരിക്കുന്നുണ്ട്.

നേരത്തെ ഇഡി എൻ.എ. ഹാരിസിന്റെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മകനെതിരെയുള്ള കേസ് ഹാരിസിന് തിരിച്ചടിയാകുന്നത്. കേസിൽ മുഹമ്മദ്‌ നാലാപ്പാടിന് ഇഡി വീണ്ടും നോട്ടീസ് നൽകും. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

`പുസ്തകങ്ങൾ ജയിലിൽ എത്തിക്കണം'; നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിലെ പ്രതി
സ്വകാര്യ ദൃശ്യം കാട്ടി ബ്ലാക്മെയിലിങ്, ജീവനൊടുക്കൽ നാടകം; യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും വ്യവസായിയിൽ നിന്ന് തട്ടിയത് 2.77 കോടി