സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാൻ കേന്ദ്രം; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി വിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി

Published : Aug 24, 2026, 11:28 PM IST
Prahlad Joshi

Synopsis

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി ചർച്ച നടത്തി.

ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി ചർച്ച നടത്തി. വരും വർഷത്തെ പരീക്ഷാനടപടികൾ അടക്കം യോഗത്തിൽ മന്ത്രി വിശദമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തിൽ അടക്കം ഗുരുതരപിഴവ് പറ്റിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. നീറ്റ് പരീക്ഷാപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് സിജെപി നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാവൻ രാജിവെച്ചത്. ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. വരും അധ്യയന വർഷത്തെ പരീക്ഷ നടപടികളും യോ​ഗത്തിൽ ചർച്ചയായി. പരീക്ഷാ നടപടികളിൽ സുതാര്യതയ്ക്ക് ഊന്നൽ നൽകണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ; കയറ്റുമതി നയത്തിലെ ഭേദ​ഗതി നാലുവർഷത്തിന് ശേഷം
മമതയുടെ ക്യാംപിലേക്ക് മടങ്ങി വിമത തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎ കാസിം സിദ്ദിഖി: 'ദീദിയാണ് എന്‍റെ നേതാവ്'