അഞ്ചാമത്തെ നിലയിൽ നിന്ന് കാൽവഴുതി താഴേക്ക് ; അത്ഭുതകരമായി രക്ഷപ്പെട്ട് എട്ട് മാസം പ്രായമായ കുഞ്ഞ്

By Web TeamFirst Published Dec 12, 2019, 11:36 AM IST
Highlights

ഇന്നലെ രാവിലെ 10.30തോടെയാണ് മുത്തശ്ശിയുടെ വീടിന്റെ ബാൽക്കണിയിൽ നിന്ന് കുഞ്ഞ് താഴേക്ക് പതിച്ചത്. സംഭവം നടക്കുമ്പോൾ കുഞ്ഞിന്റെ  അമ്മയും ആന്റിയും അടുക്കളയിൽ പാചകത്തിലായിരുന്നു.

ചെന്നെ: അഞ്ചാമത്തെ നിലയിൽ നിന്ന് താഴേക്ക് വീണ കുഞ്ഞ് അത്ഭുതകമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേക്കാണ് എട്ട് മാസം പ്രായമായ കുഞ്ഞ് വീണത്. ചെന്നൈയിലെ  മിന്റ് സ്ട്രീറ്റിലാണ് സംഭവം. കാൽകുത്തി വീണതിനാൽ കുഞ്ഞിന്റെ കാലിലെ എല്ലുകൾ പൊട്ടിയിട്ടുണ്ട്. കുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

മയ്പാൽ-നീലം ദമ്പതികളുടെ മകൾ ജിനിഷയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 10.30തോടെയാണ് മുത്തശ്ശിയുടെ വീടിന്റെ ബാൽക്കണിയിൽ നിന്ന് കുഞ്ഞ് താഴേക്ക് പതിച്ചത്. സംഭവം നടക്കുമ്പോൾ കുഞ്ഞിന്റെ  അമ്മയും ആന്റിയും അടുക്കളയിൽ പാചകത്തിലായിരുന്നു. അയൽവാസികൾ വന്ന് കാര്യം പറയുന്നത് വരെ കുഞ്ഞ് 
താഴേക്ക് വീണ കാര്യം അവർ അറിഞ്ഞിരുന്നില്ലെന്ന് അധികൃതർ പറയുന്നു.

ബൈക്കിന്റെ സീറ്റിലേക്കു വീണ കുഞ്ഞിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് എടുത്തത്. 20 മിനിറ്റ് നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ കുഞ്ഞിന്റെ വീട്ടുകാരെ കണ്ടെത്തിയത്.  ബാൽക്കണിയിലേക്കു ഇഴഞ്ഞുപോയ കുഞ്ഞ്, ഗ്രില്ലിന്റെ ചെറിയ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു. 
 

click me!