പുതുച്ചേരിയിൽ വീട്ടിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർക്ക് പരിക്ക്: സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

Published : Nov 27, 2021, 06:02 PM IST
പുതുച്ചേരിയിൽ വീട്ടിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർക്ക് പരിക്ക്: സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

Synopsis

മൂന്നു പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. വീടിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ബിജെപി പ്രാദേശിക ഘടകം ഓഫീസ് പ്രവർത്തിച്ചിരുന്നത്.

പുതുച്ചേരി: പുതുച്ചേരിയിൽ (Blast In puducherry) ഇന്നുപുലർച്ചെ വീടിനുള്ളിൽ ഉണ്ടായ വൻ സ്‌ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. മുതിയാൽപേട്ട അങ്കാലമ്മൻ നഗർ ഒന്നാം സ്ട്രീറ്റിൽ ശ്രീനിവാസൻ എന്നയാളുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്.ശ്രീനിവാസൻ, ഭാര്യ ജ്യോതി, മകൾ ഏഴിലരശി, കൊച്ചുമക്കൾ എന്നിവർക്ക് പരിക്കേറ്റു. 

മൂന്നു പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. വീടിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ബിജെപി പ്രാദേശിക ഘടകം ഓഫീസ് പ്രവർത്തിച്ചിരുന്നത്.  ശ്രീനിവാസൻറെ ബന്ധുവും പ്രാദേശിക ബിജെപി പ്രവർത്തകനുമായ സുരേഷ് കഴിഞ്ഞ ദിവസം ഇവിടെ സുഹൃത്തുക്കൾക്കൊപ്പം സ്വന്തം പിറന്നാൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഈ കെട്ടിടത്തിനും സ്ഫോടനത്തിൽ നാശമുണ്ടായിട്ടുണ്ട്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കാരണം അന്വേഷിച്ച് വരികയാണെന്നും പോണ്ടിച്ചേരിയുടെ ക്രമസമാധാന ചുമതലയുള്ള സീനിയർ എസ്പി ആർ.ലോഗേശ്വരൻ അറിയിച്ചു. മുതിയാൽപേ‍ട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏത് തരം സ്ഫോടക വസ്തുവാണ് എന്നതടക്കം വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്