ഒഡിഷയില്‍ മന്ത്രവാദിനിയെന്ന് സംശയിച്ച് 62കാരിയെ നാട്ടുകാര്‍ കഴുത്തറുത്ത് കൊന്നു

Published : Jul 05, 2021, 02:14 PM IST
ഒഡിഷയില്‍ മന്ത്രവാദിനിയെന്ന് സംശയിച്ച് 62കാരിയെ നാട്ടുകാര്‍ കഴുത്തറുത്ത് കൊന്നു

Synopsis

ഗ്രാമത്തില്‍ അടുത്തിടെ ഒരാള്‍ മരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ജമുനയെ ലക്ഷ്യമാക്കിയുള്ള അക്രമമുണ്ടായതെന്നാണ് കുടുംബം വിശദമാക്കുന്നത്. ഇവരുടെ തലയുടെ ഭാഗം ഇനിയും കണ്ടെത്തിയിട്ടില്ല. 

മന്ത്രവാദിനിയെന്ന് സംശയിച്ച് 62കാരിയെ നാട്ടുകാര്‍ കഴുത്തറത്തു കൊന്നു. ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലാണ് സംഭവം. ഗോത്രവിഭാഗത്തില്‍പ്പെട്ട പ്രായമായ വനിതയ്ക്കെതിരെയാണ് അക്രമം നടന്നത്. ഭാലിഭോല്‍ ഗ്രാമത്തിലുള്ള 62കാരിയായ ജമുനാ ഹന്‍ഷ്ദായെയാണ് ഞായറാഴ്ച കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഗ്രാമത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് ജമുനയെ അവസാനമായി കണ്ടത്. ഇവരുടെ തലയുടെ ഭാഗം ഇനിയും കണ്ടെത്തിയിട്ടില്ല. ഗ്രാമത്തില്‍ അടുത്തിടെ ഒരാള്‍ മരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ജമുനയെ ലക്ഷ്യമാക്കിയുള്ള അക്രമമുണ്ടായതെന്നാണ് കുടുംബം വിശദമാക്കുന്നത്. കൊലപാതകത്തിന് കേസ് എടുത്ത് അന്വേഷിക്കുകയാണ്നെന്ന കാരാഞ്ജിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസ് വിശദമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ