പശ്ചിമ ബംഗാളിലും അസമിലും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു; മോദിക്കെതിരെ മമത ബാനര്‍ജി, തിരിച്ചടിച്ച് ബിജെപി

Published : Mar 21, 2026, 07:20 PM IST
mamata banerjee says she will not allow to create Union Territory comprising of districts of Bihar and West Bengal

Synopsis

പശ്ചിമ ബം​ഗാളിലും അസമിലും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. കൊൽക്കത്തയിൽ ഈദുൽ ഫിത്തർ ദിനാഘോഷത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരനെന്ന് ആഞ്ഞടിച്ചു. മോദിയെ ബം​ഗാളിലെ ജനങ്ങളുടെ അവകാശം കവരാൻ അനുവദിക്കില്ലെന്നും, എസ്ഐആറിനെതിരെ ദില്ലി വരെ താൻ പോരാടിയെന്നും മമത പറഞ്ഞു

ദില്ലി: പശ്ചിമ ബം​ഗാളിലും അസമിലും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. കൊൽക്കത്തയിൽ ഈദുൽ ഫിത്തർ ദിനാഘോഷത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരനെന്ന് ആഞ്ഞടിച്ചു. മോദിയെ ബം​ഗാളിലെ ജനങ്ങളുടെ അവകാശം കവരാൻ അനുവദിക്കില്ലെന്നും, എസ്ഐആറിനെതിരെ ദില്ലി വരെ താൻ പോരാടിയെന്നും മമത പറഞ്ഞു. ബിജെപി നുഴഞ്ഞുകയറ്റം പ്രചാരണത്തില് സജീവ ചർച്ചയാക്കുമ്പോഴാണ് ടിഎംസി എസ്ഐആർ ഉയർത്തിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങൾ തിരിക്കുന്നത്. 

രാജ്യത്തെ പ്രധാനമന്ത്രിയെ നുഴഞ്ഞുകയറ്റക്കാരനെന്ന് വിളിക്കുന്ന മുഖ്യമന്ത്രിക്ക് ആ പദവിയിലിരിക്കാൻ അർ​ഹതയില്ലെന്ന് ബിജെപി തിരിച്ചടിച്ചു. വനിതകൾക്കും യുവാക്കൾക്കും പ്രതിമാസ സഹായധന പദ്ധതിയടക്കം പത്ത് പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺ​ഗ്രസ് ഇന്നലെ പ്രകടന പത്രികയിറക്കിയിരുന്നു. അസമിൽ തൃണമൂൽ 17 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയും ഇറക്കിയിരുന്നു. ഏപ്രിൽ 1, 3, 6 തീയതികളിലായി അസമിൽ നരേന്ദ്രമോദി റാലികളിൽ പങ്കെടുക്കാനെത്തും. അസമിൽ കേരളത്തിനൊപ്പം ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23നും 29നും രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഊര്‍ജ സ്രോതസുകള്‍ക്കുനേരെയുള്ള ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ; ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ഇടയൻ; റവ.പ്രിൻസ്റ്റൺ ബെൻ പുതിയ ബിഷപ്പ്