പതിവ് പരിശോധനയ്ക്കിടെ മഞ്ജു വാര്യരുടെ കാറും; സെല്‍ഫിയെടുത്ത് മറ്റ് വാഹനത്തിലെ യാത്രക്കാര്‍

Published : Apr 07, 2024, 12:31 PM IST
പതിവ് പരിശോധനയ്ക്കിടെ മഞ്ജു വാര്യരുടെ കാറും; സെല്‍ഫിയെടുത്ത് മറ്റ് വാഹനത്തിലെ യാത്രക്കാര്‍

Synopsis

മാനേജറാണ് മഞ്ജുവിന്‍റെ കൂടെയുണ്ടായിരുന്നത്. എന്നാല്‍ മഞ്ജുവാണ് വാഹനമോടിച്ചിരുന്നത്. നിര്‍ത്തിയ കാറില്‍ മഞ്ജുവാണെന്ന് കണ്ടതോടെ അവിടെ നിര്‍ത്തിയിരുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെല്ലാം സെല്‍ഫിയെടുക്കാനും മറ്റും വന്നു

ചെന്നൈ: നടി മഞ്ജു വാര്യരുടെ കാര്‍ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പരിശോധിച്ചു. തമിഴ്‍നാട്ടിലെ പതിവ് തെരഞ്ഞെടുപ്പ് പരിശോധനകളുടെ ഭാഗമായാണ് മഞ്ജുവിന്‍റെ കാറും പരിശോധനയ്ക്ക് വിധേയമാക്കിയത്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത്തരത്തിലുള്ള വാഹന പരിശോധന സ്വാഭാവികമാണ്.  മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണെങ്കില്‍ പ്രത്യേകമായി പരിശോധിക്കാറുമുണ്ട്. ഇതിന്‍റെ ഭാഗമായാണ് മഞ്ജുവിന്‍റെ വാഹനവും പരിശോധിച്ചത്. 

കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേത് അടക്കമുള്ള വാഹനങ്ങള്‍ ഇത്തരത്തില്‍ പരിശോധിച്ചിരുന്നു. മഞ്ജു വാര്യരുടെ വാഹനം പരിശോധിച്ചത്  തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ ബൈപാസില്‍ വച്ചാണ്. പരിശോധിച്ച ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ളയിങ് സ്ക്വാഡ് സംഘം മഞ്ജുവിനെ വിട്ടയക്കുകയും ചെയ്തു. 

മാനേജറാണ് മഞ്ജുവിന്‍റെ കൂടെയുണ്ടായിരുന്നത്. എന്നാല്‍ മഞ്ജുവാണ് വാഹനമോടിച്ചിരുന്നത്. നിര്‍ത്തിയ കാറില്‍ മഞ്ജുവാണെന്ന് കണ്ടതോടെ അവിടെ നിര്‍ത്തിയിരുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെല്ലാം സെല്‍ഫിയെടുക്കാനും മറ്റും വന്നു. മഞ്ജു വാഹനത്തിനകത്തിരുന്ന് തന്നെ ചിത്രങ്ങളെടുക്കാൻ സഹകരിക്കുകയും ചെയ്തു. 

തമിഴ്‍നാട്ടില്‍ വ്യാപകമായി ഹൈവേകളെയും ബൈപാസുകളെയും കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് കാലത്ത് പരിശോധന നടക്കുന്നുണ്ട്. അനധികൃത പണം കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പിടിക്കുന്നതിനാണ് ഈ പരിശോധനകള്‍. 

Also Read:- തൃശൂര്‍ സുരേഷ് ഗോപി എടുക്കില്ലെന്ന് കെ മുരളീധരൻ; 'കരുവന്നൂര്‍ ബിജെപിക്ക് പ്രത്യേകിച്ച് ഗുണമാകില്ല'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി