
ദില്ലി: 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാര്ഷിക വോട്ടര് പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. കേരളമടക്കം എസ്ഐആര് പൂര്ത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി. പഴയ ഫോം 6 ആയിരിക്കും ഉപയോഗിക്കുക. നവംബര് 12ന് കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിക്കും. അഭിപ്രായമറിയിക്കാന് ഡിസംബര് 11 വരെ സമയമുണ്ട്. അന്തിമ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. അടുത്ത വര്ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഇതില് പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam