വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവർക്കായി കേരളത്തിൽ പ്രത്യേക ക്യാമ്പയിൻ; പുതിയ വോട്ടർമാർക്കായും ഹെല്‍പ്പ് ഡെസ്ക്

Published : Oct 15, 2026, 06:25 PM IST
voters list

Synopsis

കേരളത്തിൽ പുതിയ വോട്ടർമാരെയും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്താൻ ഒക്ടോബർ 31 വരെ പ്രത്യേക യജ്ഞം നടക്കുന്നു. വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്ക് വഴിയോ 1950 എന്ന നമ്പറിലോ സഹായം തേടാം. അർഹരായ ആരും പുറത്താകരുത് എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.

തിരുവനന്തപുരം: പുതിയ വോട്ടര്‍മാരെയും വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉള്‍പ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പ്രത്യേക പ്രചാരണ യജ്ഞം ആരംഭിച്ചു. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തുന്നതിനായാണ് ഒക്ടോബര്‍ 15 മുതല്‍ പ്രചാരണ യജ്ഞം തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി ഒക്ടോബര്‍ 31 വരെ വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതികളോ, ഫോറം-6 സമര്‍പ്പിക്കുന്നതിന് സഹായമോ ആവശ്യമുണ്ടെങ്കില്‍ ഇവിടെ ബന്ധപ്പെടാവുന്നതാണ്. സഹായത്തിനായി 1950 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും പ്രവര്‍ത്തിക്കും.

പുതിയ വോട്ടര്‍മാര്‍ക്കോ മുമ്പ് ഒഴിവാക്കപ്പെട്ടുപോയ വോട്ടര്‍മാര്‍ക്കോ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഫോറം 6 ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനെതിരെയുള്ള ആക്ഷേപങ്ങള്‍ക്കും നിലവിലുള്ള പേര് ഒഴിവാക്കുന്നതിനും ഫോറം 7 ഉപയോഗിച്ച് അപേക്ഷിക്കാം. സ്ഥലം മാറ്റുന്നതിനും നിലവിലുള്ള വോട്ടര്‍ പട്ടികയിലെ വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും പുതിയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനും ഭിന്നശേഷിക്കാര്‍ ആയി രേഖപ്പെടുത്തുന്നതിനും ഫോറം 8 ഉപയോഗിക്കാം.

അര്‍ഹരായ ഒരു വോട്ടറും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകരുത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഊര്‍ജ്ജിതമായ പ്രചാരണ പരിപാടികള്‍ തുടരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, 140 ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍, 140 അസിസ്റ്റന്‍റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍, 3000 ബി.എല്‍.ഒ സൂപ്പര്‍വൈസര്‍മാര്‍, 30,471 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യം വിടണമെന്ന ഉത്തരവിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിലേക്ക്
തിരംഗ യാത്രയ്ക്ക് 11 പേർക്ക് മാത്രം അനുമതിയെന്ന് ദില്ലി പൊലീസ്; നരേന്ദ്ര മോദി എന്തിനാണ് ഇത്ര പേടിക്കുന്നതെന്ന് അഭിജീത് ദിപ്കെ