സര്‍വകക്ഷി യോഗങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷരുമായി കൂടിക്കാഴ്ചയുമായി തെരഞ്ഞെടുപ്പ് കമീഷന്‍

Published : May 10, 2025, 07:20 PM IST
സര്‍വകക്ഷി യോഗങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷരുമായി കൂടിക്കാഴ്ചയുമായി തെരഞ്ഞെടുപ്പ് കമീഷന്‍

Synopsis

ആദ്യപടിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ബി എസ് പി നേതാവ് മായാവതി, സി പി ഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 


ദില്ലി: തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ-സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടി അദ്ധ്യക്ഷരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ദേശീയ, സംസ്ഥാന പാര്‍ട്ടി അധ്യക്ഷര്‍ക്ക് കമ്മീഷനുമായി നിര്‍ദ്ദേശങ്ങളും ആശങ്കകളും നേരിട്ട് പങ്കുവെക്കാന്‍ അവസരം നല്‍കുന്നതാണ് കൂടിക്കാഴ്ച. 

പാര്‍ട്ടികളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ അറിയുന്നതിനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ പാര്‍ട്ടി അധ്യക്ഷരുമായുള്ള കൂടിക്കാഴ്ച നടത്തുന്നത്. ആദ്യപടിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ബി എസ് പി നേതാവ് മായാവതി, സി പി ഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 

വിവിധ സംസ്ഥാനങ്ങളിലായി നേരത്തെ തന്നെ സര്‍വകക്ഷി യോഗങ്ങള്‍ ആരംഭിച്ചിരുന്നു. 40 മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, 800 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍   3,879 ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ മുന്‍കൈയില്‍ 4 ,719 സര്‍വ്വകക്ഷി യോഗങ്ങള്‍ ഇതിനകം നടന്നതായി തെരഞ്ഞെടുപ്പ് കമീഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഈ യോഗങ്ങളില്‍  വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ 28,000 പങ്കെടുത്തതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. 
 

PREV
Read more Articles on
click me!

Recommended Stories

സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്