വോട്ടർ ഐ‍ഡി കാർഡിനായി ഇനി ഒരു മാസം കാത്തിരിക്കേണ്ട, 15 ദിവസത്തിനുള്ളിൽ ലഭിക്കും: പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : Jun 18, 2025, 08:21 PM IST
election commission

Synopsis

വോട്ടർ ഐഡി കാർഡുകൾ 15 ദിവസത്തിനുള്ളിൽ ലഭിക്കുന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: വോട്ടർ ഐഡി കാർഡുകൾ 15 ദിവസത്തിനുള്ളിൽ ലഭിക്കുന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പുതിയ പേര് ചേർക്കൽ നിലവിലെ വിവരങ്ങളുടെ പുതുക്കൽ തുടങ്ങിയവയ്ക്കുശേഷം പുതിയ വോട്ടർ ഐഡി കാർഡുകൾ ഇനി 15 ദിവസത്തിനുള്ളിൽ വിതരണം ചെയ്യും. നിലവിൽ ഒരു മാസത്തിലധികം എടുക്കും വോട്ടർ ഐഡി കാർഡുകൾ ജനങ്ങൾക്ക് ലഭിക്കാൻ. 

ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിന് പുറമേ വോട്ടർമാർക്ക് ഐഡി കാർഡിന്റെ വിതരണ ഘട്ടങ്ങൾ ട്രാക്ക് ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതിനുപുറമേ എസ്എംഎസ് വഴിയും ഓരോ ഘട്ടവും വോട്ടർമാരെ അറിയിക്കും. വോട്ടർമാർക്ക് മെച്ചപ്പെട്ട സേവനവും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയും ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയത്.

 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന