തുടർന്ന് കേന്ദ്ര ന​ഗര വികസന മന്ത്രി മനോഹർലാൽ ഖട്ടാർ വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒരു മണിക്കൂർ ക്ലാസെടുക്കും. രാത്രി കേന്ദ്ര മന്ത്രി ജെ പി നദ്ദയെയും കാണും. നാളെ കേരളത്തിലേക്ക് മടങ്ങും. 

തിരുവനന്തപുരം: തിരുവനന്തപുരം മേയർ വി.വി. രാജേഷിന്‍റെ നേതൃത്വത്തിലുള്ള ബിജെപി തദ്ദേശ പ്രതിനിധികളുടെ സംഘം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാല് മണി മുതൽ ആറ് മണിവരെ രണ്ട് മണിക്കൂറാണ് കൂടിക്കാഴ്ച. ലോക്‌ കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. രാവിലെ പത്തേകാലിന് ബിജെപി ദേശീയ ആസ്ഥാനത്ത് അമിത് ഷായുമായും സംഘം കൂടികാഴ്ച നടത്തും. തുടർന്ന് കേന്ദ്ര ന​ഗര വികസന മന്ത്രി മനോഹർലാൽ ഖട്ടാർ വികസന പ്രവർത്തനങ്ങളെ കുറിച്ച് ഒരു മണിക്കൂർ ക്ലാസെടുക്കും. രാത്രി കേന്ദ്ര മന്ത്രി ജെ പി നദ്ദയെയും കാണും. നാളെ കേരളത്തിലേക്ക് മടങ്ങും.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming