
ദില്ലി : ഉത്തർപ്രദേശിലെ വോട്ടുകളെ സംബന്ധിച്ച ശശി തരൂരിന്റെ പരാതി അംഗീകരിച്ച് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി. യുപിയിലെ വോട്ടുകൾ അവസാനമേ എണ്ണു. മറ്റ് സംസ്ഥാനങ്ങളിലെ പിസിസികളിൽ നിന്നെത്തിച്ച ബാലറ്റുകൾ കൂട്ടക്കലത്തി ആദ്യം എണ്ണം. ഫലം യുപിയിലെ വോട്ടിനെ ബാധിക്കാത്ത വിധം എത്തിയ ശേഷമേ ആ ബാലറ്റുകൾ എണ്ണു. അതായത് ഖാർഗെയ്ക്ക് കിട്ടുന്ന വോട്ടുകൾ 4500 കഴിഞ്ഞാൽ മാത്രമേ യുപിയിലെ വോട്ടുകൾ എണ്ണു. 1200ഓളം വോട്ടാണ് യുപിയിൽ നിന്നുള്ളത്
യുപിയിലെ വോട്ടുകൾ സംബന്ധിച്ച് തരൂർ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകിയിരുന്നു. വോട്ടിങ് സമയത്ത് വോട്ടർ പട്ടികയിൽ പേരില്ലാത്തവരും ലക്നൗവിൽ വോട്ട് ചെയ്തുവെന്നാണ് തരൂരിന്റെ ഒരു പരാതി . ഒപ്പം ബാലറ്റ് പെട്ടി സീൽ ചെയ്ത രീതി ശരിയല്ലെന്നും ശശി തരൂർ പരാതിയായി ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂർ നൽകിയ രണ്ടാമത്തെ പരാതിയാണ് തെരഞ്ഞെടുപ്പ് സമിതി പരിഗണിച്ചത്. ബാലറ്റ് പേപ്പറിൽ ടിക്ക് മാർക്ക് ഇടാൻ നിർദേശം നൽകണമെന്നായിരുന്നു ആദ്യ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam