
പുതുച്ചേരി: പുതുച്ചേരിയിലെ മണക്കുള വിനയഗർ ക്ഷേത്രത്തിലെ ആന, ലക്ഷ്മി ചരിഞ്ഞു. പ്രഭാത സവാരിക്ക് പുറത്തിറക്കിയ ലക്ഷ്മി തളർന്ന് വീഴുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. 1995 ൽ അഞ്ചാം വയസ്സിലാണ് ഈ ആനയെ ക്ഷേത്രത്തിൽ നടക്കിരുത്തിയത്. വളരെ സൗമ്യമായ പെരുമാറ്റമായിരുന്നു ലക്ഷ്മിയുടേത്. അതുകൊണ്ട് തന്നെ ഭക്തർക്ക് ഏറെ പ്രിയമായിരുന്നു.
പ്രഭാത സവാരിക്കായി പാപ്പാൻ പുറത്തിറക്കിയതായിരുന്നു. പെട്ടെന്നാണ് റോഡിൽ കുഴഞ്ഞ് വീണ് ബോധം നഷ്ടപ്പെട്ടത്. വെറ്ററിനറി ഡോക്ടർമാർ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ലക്ഷ്മിയുടെ വിയോഗ വാർത്ത അറിഞ്ഞ് നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഓടിയെത്തിയത്.
ഗുരുവായൂരില്‍ ആനയ്ക്ക് മുന്നില്‍ നിന്ന് വിവാഹ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ ആന ഇടഞ്ഞു.
ഗുരുവായൂരില്‍ ആനയ്ക്ക് മുന്നില്‍ നിന്ന് വിവാഹ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ ആന ഇടഞ്ഞു. തുടര്‍ന്ന് സമീപത്ത് നിന്ന പാപ്പനെ കാലില്‍ പിടിച്ച് എടുത്തുയര്‍ത്താന്‍ ആന ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ പത്താം തിയതിയായിരുന്നു സംഭവം. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഗുരുവായൂർ ദേവസ്വത്തിന്‍റെ ദാമോദർ ദാസ് എന്ന ആനയാണ് ഇടഞ്ഞത്.
ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെയാണ് നടപ്പന്തലില്‍ വച്ച് വധൂവരന്മാര്‍ ആനയോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോഷൂട്ട് കഴിഞ്ഞ് വധൂവരന്മാര്‍ മാറിയതിന് തൊട്ട് പിന്നാലെ പ്രകോപിതനായ ആന വട്ടം തിരിയുകയായിരുന്നു. ഈ സമയം ആനയുടെ ഇടത് വശത്തും മുകളിലുമായി പാപ്പാന്മാര്‍ ഉണ്ടായിരുന്നു. വട്ടം തിരിഞ്ഞ ആന ഇടത് വശത്ത് നിന്നിരുന്ന രാധാകൃഷ്ണന്‍ എന്ന പാപ്പാനെ തുമ്പിക്കൈ കൊണ്ട് കാലില്‍ പിടിച്ച് വാരിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍, പാപ്പാന്‍റെ കാലിന് പകരം രണ്ടാം മുണ്ടിലായിരുന്നു ആനയ്ക്ക് പിടിത്തം കിട്ടിയത്. ഇതിനിടെ ആനയുടെ തുമ്പക്കൈയുടെ പിടിത്തത്തില്‍ നിന്നും ഊര്‍ന്നിറങ്ങിയ രാധാകൃഷ്ണന്‍, ആനയുടെ ശ്രദ്ധ മുണ്ടിലായപ്പോള്‍ വീണ് കിടന്നിടത്ത് നിന്നും ഏഴുന്നേറ്റ് ഓടി മാറി. ഇതേ സമയം നടപ്പന്തലിലും ഏറെപ്പേരുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ആനയെ തളയ്ക്കാനായതിനാല്‍ വലിയ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണി; ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam