Asianet News MalayalamAsianet News Malayalam

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണി; ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

പണം  ഉടൻ അടച്ചില്ലെങ്കിൽ വസുമതിയുടെ പേരിലുള്ള രണ്ടേകാൽ സെന്‍റും സ്ഥലവും മകന്‍റെയും മരുമകളുടെയും പേരിലുള്ള മൂന്ന് സെന്‍റും ഉൾപ്പെടെ അഞ്ചേകാൽ സെന്‍റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു. .

Housewife who attempted suicide died after Threat of confiscation of private money transfer institution
Author
First Published Nov 30, 2022, 12:45 PM IST

അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് തെക്കേയറ്റത്ത്​ വീട്ടിൽ വസുമതിയാണ് (70) മരിച്ചത്. 2016 -ൽ സ്വകാര്യ ബാങ്കിന്‍റെ ആലപ്പുഴ ശാഖയിൽ നിന്ന് 2.5 ലക്ഷം രൂപ വീട് നിർമ്മാണത്തിന് ഇവർ വായ്പയെടുത്തിരുന്നു. പിന്നീട് പലപ്പോഴായി 1.3 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. മുതലും പലിശയും ചേർത്ത് അഞ്ച് ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാട്ടി ബാങ്ക് ജീവനക്കാർ ആഴ്ചകൾക്ക് മുമ്പ് വീട്ടിലെത്തി. 

ഇതേ തുടർന്ന്, വസുമതി ഏറെ മാനസിക വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഏതാനും ദിവസം മുമ്പ് ബാങ്ക് ജീവനക്കാർ വീണ്ടും ഇവരുടെ വീട്ടിലെത്തുകയും ഉടൻ പണം അടച്ചില്ലെങ്കിൽ വസുമതിയുടെ പേരിലുള്ള രണ്ടേകാൽ സെന്‍റും സ്ഥലവും മകന്‍റെയും മരുമകളുടെയും പേരിലുള്ള മൂന്ന് സെന്‍റും ഉൾപ്പെടെ അഞ്ചേകാൽ സെന്‍റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന് ഭീഷണി മുഴക്കി. പിന്നീട് പലപ്പോഴായി ആറ് തവണയോളം ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബാങ്ക് ജീവനക്കാർ മടങ്ങിയതിന് പിന്നാലെ മ​ണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വസുമതിയെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ട് വീട്ടിലെത്തിയ ഇവർ ഇന്നലെയോടെ മരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്:  അവസരം കുറഞ്ഞു, അടവ് മുടങ്ങി, വീടിന് ജപ്തി നോട്ടീസെത്തി, ജീവിക്കാൻ ലോട്ടറി വിറ്റ് ആക്ഷൻ ഹീറോ ബിജുവിലെ നടി

കൂടുതല്‍ വായനയ്ക്ക്:   ഒറ്റത്തവണയായി 4.8 ലക്ഷം നൽകണമെന്ന് ബാങ്ക്: വേലായുധനന്‍റെ ആത്മഹത്യ ജപ്തി ഭീഷണിയെ തുടര്‍ന്നെന്ന് വീട്ടുകാര്‍

 

അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തിയയാള്‍ മരിച്ചു

കോഴിക്കോട്:  താമരശ്ശേരി നഗരത്തിലും പരിസരങ്ങളിലുമായി അഗതിയായി കഴിയവെ അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തിയയാള്‍ മരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് പാലക്കാട് അഗളി സ്വദേശിയായ കാർത്തി (38) മരിച്ചത്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്തെങ്കിലും വിവരം അറിയുന്നവർ സ്‌റ്റേഷനിൽ ബന്ധപ്പെടണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. ഫോൺ: 0495 2222240

Follow Us:
Download App:
  • android
  • ios