കത്വയിൽ നടക്കുന്നത് വൻ ഏറ്റുമുട്ടൽ, ഒളിച്ചിരിക്കുന്നത് ഏഴ് ഭീകരര്‍, കൂടുതൽ സൈനികരെ വിന്യസിച്ചു

Published : Mar 23, 2025, 09:55 PM ISTUpdated : Mar 23, 2025, 10:16 PM IST
കത്വയിൽ നടക്കുന്നത് വൻ ഏറ്റുമുട്ടൽ, ഒളിച്ചിരിക്കുന്നത് ഏഴ് ഭീകരര്‍, കൂടുതൽ സൈനികരെ വിന്യസിച്ചു

Synopsis

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ സന്യാല്‍ ഹിരാനഗർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചിൽ തുടരുകയാണ്.

ദില്ലി: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ജില്ലയിലെ സന്യാല്‍ ഹിരാനഗർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സന്യാല്‍ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

പ്രദേശത്ത് വൻ ഏറ്റുമുട്ടലാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏഴു ഭീകരരാണ് പ്രദേശത്ത് ഒളിച്ചിരിക്കുന്നത്. വനമേഖലയിലേക്ക് കടന്ന ഭീകരരെ സേന പിന്തുടരുകയാണ്. ഏറ്റുമുട്ടല്‍ തുടര്‍ന്നതിനിടെ കൂടൂതൽ സൈനികരെ മേഖലയിലേക്ക് വിന്യസിച്ചു.ഏറ്റുമുട്ടലിനിടെ ഏഴ് വയസുളള കുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള വനമേഖലയിൽ പൊലീസും സൈന്യവും സിആർപിഎഫും സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തിയത്. സംയുക്ത സുരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. കൂടുതൽ സുരക്ഷാസേനയെയും പ്രദേശത്ത് വിന്യസിച്ചു.

 

ലഗേജിൽ എന്തൊക്കെയുണ്ട്? ആവര്‍ത്തിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല, ഒരൊറ്റ മറുപടിയിൽ യാത്രക്കാരൻ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം