ജമ്മു കശ്മിരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

By Web TeamFirst Published Oct 1, 2021, 9:09 AM IST
Highlights

തിരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതി‍ർക്കുകയായിരുന്നുവെന്നും ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും പൊലീസ് വക്താവ്...

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. റക്കാമാ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീകര‍ർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുട‍ർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 

തിരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതി‍ർക്കുകയായിരുന്നുവെന്നും ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും പൊലീസ് വക്താവ് പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹംവ്യക്തമാക്കി. 

J&K: An encounter is underway at Rakhama area of Shopian. Police and security forces are undertaking the operation. One unidentified terrorist has been neutralised.

(Visuals deferred by unspecified time) pic.twitter.com/XyLuvpjFSK

— ANI (@ANI)

അതേസമയം കരസേനാ മേധാവി ജനറൽ എം എം നരവനെ ഇന്ന് ലഡാക്കിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് എത്തുക. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തും. ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിൽ സുരക്ഷ ഒരുക്കുന്ന സേനകളുമായി അദ്ദേഹം സംവദിക്കും. 

General MM Naravane, Chief of Army Staff is on a two-day visit to Ladakh Sector to review the prevailing security situation and operational preparedness. He will also interact with troops deployed in the harshest terrain & weather conditions: Indian Army

(File photo) pic.twitter.com/MKQ50oCdrW

— ANI (@ANI)
click me!