ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു; ജെയ്ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു

Published : Apr 12, 2025, 09:42 AM ISTUpdated : Apr 12, 2025, 11:58 AM IST
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു; ജെയ്ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു

Synopsis

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു

ദില്ലി: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറും ഉള്‍പ്പെടും. വധിച്ച ഭീകരരിൽ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തുകയായിരുന്നു.

ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടൽ. ജമ്മുവിലെ അഖ്നൂര്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. ഇവിടങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. അഖ്നൂരിലുണ്ടായ ഏറ്റുമുട്ടിലിൽ സുബൈദാര്‍ കുൽദീപ് ചന്ദ് ആണ് വീരമൃത്യവരിച്ചത്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടയാണ് സൈനികൻ വീര മൃത്യു വരിച്ചത്.

എടപ്പാളിൽ കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു, സ്ത്രീക്ക് ഗുരുതര പരിക്ക്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി; അശ്ലീല വിഡിയോ പുറത്ത്, കര്‍ണാടക പൊലീസിന് നാണക്കേട്
ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല പ്രവർത്തികളിലേർപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ, വിവാദം