
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസും സിആർപിഎഫും ഉൾപ്പെടുന്ന സംഘം കുൽഗാമിലെ ചിങ്ങാം ഗ്രാമത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഒളിത്താവളം സുരക്ഷാസേന വളഞ്ഞതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ പൂർണ്ണനിയന്ത്രണത്തിലാണ്. തെരച്ചിൽ തുടരുകയാണ്.