Pulwama Encounter : പുൽവാമയിൽ ഭീകരരും സുരക്ഷസേനയുമായി ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു, ഒരാൾ പാകിസ്ഥാനി

Web Desk   | Asianet News
Published : Jan 05, 2022, 09:15 AM ISTUpdated : Jan 05, 2022, 12:36 PM IST
Pulwama Encounter : പുൽവാമയിൽ ഭീകരരും സുരക്ഷസേനയുമായി  ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു, ഒരാൾ പാകിസ്ഥാനി

Synopsis

പുൽവാമയിലെ ചന്ദ്ഗാമിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. കൊല്ലപ്പെട്ട ഭീകരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്. 

ദില്ലി: ജമ്മു കശ്മീരിലെ (Jammu Kashmir) പുൽവാമയിൽ (Pulwama) ഭീകരരും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായി കശ്മീർ ഐ ജി അറിയിച്ചു. 

പുൽവാമയിലെ ചന്ദ്ഗാമിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. കൊല്ലപ്പെട്ട ഭീകരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്. ഭീകരരിൽ നിന്ന് എം 4, എ കെ വിഭാഗത്തിലുള്ള  തോക്കുകൾ  കണ്ടെടുത്തു. ഇവർ ജെയ്‌ഷെ മുഹമ്മദ് ദീകരരാണെന്നും പൊലീസ് അറിയിച്ചു. 

പുലർച്ചെ സുരക്ഷാസേനയും പൊലീസും സംയുക്തമായ നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ വധിക്കാനായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പുല്‍വാമയിലെ ചന്ദ്ഗാമില്‍ സൈന്യവും പൊലീസും തിരച്ചില്‍ നടത്തുകയായിരുന്നു. ഭീകരർ ആക്രമണം ആരംഭിച്ചതോടെ സുരക്ഷ സേന തിരച്ചടിക്കുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു. 2  യു എസ് 

ഒരാഴ്ചക്കിടെ രണ്ട് തവണ അമേരിക്കൻ നിര്‍മിത ആയുധങ്ങള്‍ ഭീകരരില്‍ നിന്ന് ലഭിച്ചത് സൈന്യം ഗൗരവമായാണ് കാണുന്നത്. മൂന്ന് ഭീകരരെ വധിക്കാനായത് വലിയ വിജയമാണെന്ന് കശ്മീര്‍ ഐജി വിജയകുമാര്‍ പറഞ്ഞു. അഞ്ച് ദിവസത്തിനിടെ നടത്തിയ അ‌‌ഞ്ച് ഓപ്പറേഷനുകളില്‍ എട്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ചൊവ്വാഴ്ച കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജമ്മുകശ്മീര്‍ സ്വദേശികളായ ഭീകരരാണ് കൊല്ലപ്പെട്ടത്.

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന