സാക്കിർ നായിക്കിനെതിരെ നടപടിയുമായി എൻഫോഴ്സ്മെന്‍റ്; 50 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

By Web TeamFirst Published May 2, 2019, 6:13 PM IST
Highlights

2016  ലാണ് അനധികൃത പണമിടപാടിന്‌ സാക്കിർ നായിക്കിനെതിരെ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തത്.

ദില്ലി: വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ നടപടിയുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സാക്കിർ നായിക് അനധികൃതമായി സമ്പാദിച്ച 50.46 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി. 193.06 കോടി രൂപ സാക്കിർ നായിക് കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

2016  ലാണ് അനധികൃത പണമിടപാടിന്‌ സാക്കിർ നായിക്കിനെതിരെ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും മതപ്രസംഗങ്ങളിലൂടെയും സമ്പാദിച്ച പണം വകമാറ്റാനായി ഇന്ത്യയിലും വിദേശത്തും കടലാസ് കമ്പനികളുണ്ടാക്കിയെന്നാണ് സാക്കിർ നായികിനെതിരായ കേസ്.
 

click me!