കോൺഗ്രസ്‌ എംഎൽഎ ഫെമ ചട്ടം ലംഘിച്ചു, വിദേശത്തേക്ക് കള്ളപ്പണം കടത്തി, ഗോവയിലും സിക്കിമിലും ചൂതാട്ട കേന്ദ്രങ്ങൾ, ഇഡി കണ്ടെത്തൽ

Published : Aug 24, 2025, 10:15 AM IST
karnataka mla

Synopsis

ഇഡി അറസ്റ്റിലായ കർണാടക കോൺഗ്രസ്‌ എംഎൽഎ വിദേശത്തേക്ക് കള്ളപ്പണം കടത്തിയെന്ന് കണ്ടെത്തൽ

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റിലായ കർണാടക കോൺഗ്രസ്‌ എംഎൽഎ വിദേശത്തേക്ക് കള്ളപ്പണം കടത്തിയെന്ന് കണ്ടെത്തൽ. കെ. സി. വീരേന്ദ്ര പപ്പി ഫെമ ചട്ടം ലംഘിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. എംഎൽഎക്ക് ഗോവയിലും സിക്കിമിലും ചൂതാട്ട കേന്ദ്രങ്ങളുണ്ടെന്നും അനധികൃത ബെറ്റിങ് ആപ്പുകൾ നിയന്ത്രിച്ചിരുന്നത് ദുബായിൽ നിന്നാണെന്നും ഇ ഡി പറയുന്നു. ദുബായിൽ ഐടി കമ്പനികളെന്ന വ്യാജേന കാൾ സെന്ററുകൾ പ്രവർത്തിച്ചു. അന്താരാഷ്ട്ര ചൂതാട്ട കേന്ദ്രങ്ങളുമായും പപ്പിക്ക് ബന്ധമുണ്ടെന്നും ഇഡി ആരോപിക്കുന്നു. സിക്കിമിൽ നിന്നും അറസ്റ്റിലായ അദ്ദേഹത്തെ ബംഗളൂരുശാന്തിനഗറിലെ ഇഡി ഓഫീസിൽ എത്തിച്ചു. ഉടൻ കോറമംഗലയിലെജഡ്ജിയുടെ വീട്ടിൽ ഹാജരാക്കും.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. എംഎൽഎയുടെ 30-ഓളം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. റെയ്ഡിൽ വിദേശ കറൻസി ഉൾപ്പെടെ ഏകദേശം 12 കോടി രൂപയുടെ പണവും ആറ് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 10 കിലോ വെള്ളിയും പിടിച്ചെടുത്തു.കൂടാതെ 17 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും സ്വത്ത് രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. 

റിപ്പോർട്ടനുസരിച്ച് ഇദ്ദേഹം നിരവധി ഓൺലൈൻ വാതുവെപ്പ് സൈറ്റുകൾ നടത്തിയിരുന്നതായും പണത്തിന്റെ സങ്കീർണ്ണമായ ഇടപാടുകൾ നടത്തിയതായും കണ്ടെത്തി. ഇദ്ദേഹത്തിന്റെ സഹോദരൻ കെ.സി. തിപ്പസ്വാമി ദുബായിൽ കോൾ സെന്ററുകളും ഗെയിമിങ് ബിസിനസ്സുകളും നടത്തിയിരുന്നതായും ആരോപണമുണ്ട്. ഈ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഗോവയിലെ അഞ്ച് കാസിനോകളിലും ഇഡി പരിശോധന നടത്തിയിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'