ജാമ്യം തടയാന്‍ ഇഡി; ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും

By Web TeamFirst Published Dec 21, 2020, 9:06 PM IST
Highlights

ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാൻ കൂടിയാണ് ഇഡി നടപടി. 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കൊടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നു. പ്രാഥമിക കുറ്റപത്രമാണ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കുക. ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാൻ കൂടിയാണ് ഇഡി നടപടി. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. 

click me!