എഞ്ചിനില്‍ തീ; ബംഗളൂരു-കൊച്ചി വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ് 

Published : May 19, 2024, 12:57 AM IST
എഞ്ചിനില്‍ തീ; ബംഗളൂരു-കൊച്ചി വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ് 

Synopsis

179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് വിമാനത്താവള അധികൃതര്‍.

ബംഗളൂരു: എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗളുരു-കൊച്ചി വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ബംഗളുരു വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. രാത്രി 11.12നായിരുന്നു സംഭവം. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്ത ഉടനെ തീ കെടുത്തിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബംഗളുരു വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

'ഇക്കൂട്ടരാണ് ജനാധിപത്യത്തിന്റെയും മര്യാദയുടെയും ക്ലാസ് എടുക്കുന്നത്'; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ആര്യ
 

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്