Latest Videos

1,20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ പിടിയിൽ; വീട്ടിലെ കിടക്കയ്ക്കുള്ളിൽ നിന്ന് കിട്ടിയത് 30 ലക്ഷം

By Web TeamFirst Published May 4, 2024, 9:18 AM IST
Highlights

ജലവിതരണ സംവിധാനത്തിലെ അറ്റകുറ്റപ്പണിക്കാണ് എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെട്ടത്

അഹമ്മദാബാദ്: ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിൽ. ഗുജറാത്തിൽ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ (ജിഡബ്ല്യുഎസ്എസ്ബി)  ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ആണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ച 30 ലക്ഷം രൂപ കണ്ടെടുത്തു. 

ഗുജറാത്തിലെ ധന്ദുകയിലെ ജലസേചന വകുപ്പ് ഓഫീസിലെ എഞ്ചിനീയർ വൈഭവ് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ധന്ദുക താലൂക്കിലെ 54 വില്ലേജുകളിലെ ജലവിതരണ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടത്തിയ കരാറുകാരനിൽ നിന്നാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. എത്രയും വേഗം അറ്റകുറ്റപ്പണിയുടെ പണം ലഭിക്കാനും സമർപ്പിച്ച ബില്ല് അതേപടി അംഗീകരിക്കാനും മാസംതോറും 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. 

നാല് മാസത്തെ ബില്ല് പാസ്സാക്കിയതിന് പിന്നാലെ 1.2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കരാറുകാരൻ ആന്‍റി കറപ്ഷൻ ബ്യൂറോയെ അറിയിച്ചു. തുടർന്ന് എസിബി കെണിയൊരുക്കി. കൈക്കൂലി സ്വീകരിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈഭവിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആന്‍റി കറപ്ഷൻ ബ്യൂറോ 30 ലക്ഷം രൂപ കണ്ടെടുത്തു.

84,000 രൂപ കൈക്കൂലി വാങ്ങി, കയ്യോടെ പിടിക്കപ്പെട്ടപ്പോൾ തേങ്ങിക്കരഞ്ഞ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!