
തിരുവനന്തപുരം: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് അഭിനന്ദനവുമായി കേരള മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയൻ. അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിലാണ് പിണറായിയുടെ കുറിപ്പ്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയൊരു ഉത്തരവാദിത്വമാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. തമിഴ്നാട്ടിലെ ജനങ്ങൾ വിജയിയിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കേരളവും തമിഴ്നാടും ദീർഘകാലമായുള്ള സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഈ ബന്ധം വരും കാലങ്ങളിലും ശക്തമായി തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു. തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് വിജയ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഇതിനകം തന്നെ വിവിധ രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam