
ശ്രീനഗര്‍: അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാറിനെതിരെ ഭീഷണി പ്രസ്താവനയുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരില്‍ കുല്‍ഗാമിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മെഹ്ബൂബയുടെ വിവാദ പ്രസ്താവന. അഫ്ഗാനിസ്ഥാനിലെ സംഭവങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍കൊള്ളണമെന്നും, ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കണമെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
'ജമ്മു കശ്മീരിലെ ജനങ്ങളെ നേരിടുന്നതിനെ സഹിക്കാന്‍ ധൈര്യം ആവശ്യമാണ്. ഒരു ദിവസം കഴിഞ്ഞാല്‍ അവര്‍ക്ക് ക്ഷമ നശിക്കും. ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്. നോക്കൂ, നമ്മുടെ അയല്‍രാജ്യത്ത് സംഭവിക്കുന്നത്. കരുത്തരായ അമേരിക്കന്‍ സൈന്യത്തെ രാജ്യം വിടാന്‍ താലിബാന്‍ നിര്‍ബന്ധിതമാക്കി' - മെഹ്ബൂബ പറയുന്നു.
'കേന്ദ്ര സര്‍ക്കാറിന് ഇപ്പോഴും അവസരമുണ്ട്, സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കൂ. ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കൂ. നിങ്ങള്‍ കവര്‍ന്നെടുത്തത് തിരിച്ചുതരൂ. മെഹ്ബൂബ പറഞ്ഞു.
അതേ സമയം തന്നെ മെഹ്ബൂബയുടെ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത് എത്തി. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് മുഫ്തിയോട് നിര്‍മല പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് എന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam