
ശ്രീനഗർ: ജമ്മു കശ്മീരിൽ ജനജീവിതം സമാധാനപരമെന്ന് ആവർത്തിച്ച് സർക്കാർ. ഈദിന് പിന്നാലെ ശ്രീനഗർ ഉൾപ്പടെയുള്ള മേഖലകളിൽ കർഫ്യു പിൻവലിച്ചിരുന്നു. പലയിടത്തും നിരോധനാജ്ഞ നിലവിലുണ്ട്. കനത്ത സൈനിക ജാഗ്രതയിലാണ് താഴ്വര.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഇപ്പോഴും കശ്മീരിൽ തുടരുകയാണ്. ഈദ് ആഘോഷങ്ങൾക്ക് ശേഷം മാത്രമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായ അജിത് ഡോവൽ മടങ്ങുകയുള്ളുവെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ ജമ്മു കശ്മീർ പുനസംഘടന ബില്ലിനെതിരെ പ്രാദേശിക പ്രതിഷേധം തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് കേന്ദ്ര സർക്കാർ തള്ളുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam