രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം വടികളും കല്ലുകളും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി

Published : Oct 12, 2026, 03:52 PM IST
Atar Singh Bhadana

Synopsis

ക്രഷർ യൂണിറ്റിനെതിരെ പ്രദേശത്തെ ജനം ധർണ നടത്തുകയും വഴി തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മുൻ ബിജെപി എംഎൽഎക്കെതിരെ ആക്രമണം നടത്തിയത്. സംഭവത്തിൽ ഇരുവിഭാഗത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിർത്തിവെച്ചിരുന്ന സ്റ്റോൺ ക്രഷർ യൂണിറ്റ് വീണ്ടും തുറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം വടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. ബിജെപി മുൻ എംഎൽഎ അതർ സിങ് ഭദാനയെയാണ് ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഭോണ്ട ഗ്രാമത്തിലെ ക്രഷർ യൂണിറ്റ് പരിസരത്തുവെച്ച് ഒരു സംഘം ഗ്രാമീണർ വടികളും കല്ലുകളും ഉപയോഗിച്ച് ഭദാനയെയും കൂട്ടാളിയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭദാനയെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

മേഖലയിലെ മേച്ചിൽപ്പുറങ്ങൾ കയ്യേറി നിയമവിരുദ്ധമായി എംഎൽഎയും സംഘവും ഖനനം നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഗ്രാമീണർ രംഗത്ത് വന്നിരുന്നു. പൊലീസ് നൽകുന്ന വിവരപ്രകാരം സംഘർഷമുണ്ടായ ഭോണ്ട ഗ്രാമത്തിൽ അതർ സിങ് ക്രഷർ യൂണിറ്റ് നടത്തിയിരുന്നു. ഇവിടെ അദ്ദേഹം സ്ഥലം പാട്ടത്തിനെടുത്ത് ഖനനവും നടത്തിയിരുന്നു. ഭാര്യയുടെ പേരിലായിരുന്നു അതർ സിങ് ബിസിനസ് നടത്തിയിരുന്നത്. ഭോണ്ട, റായ്പുർ ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ക്രഷർ യൂണിറ്റിനെതിരെ പ്രതിഷേധത്തിലായിരുന്നു. ക്രഷർ യൂണിറ്റിലേക്ക് ഖനന പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങൾ വഴിയാണെന് ആരോപിച്ചാണ് ഗ്രാമവാസികൾ പ്രക്ഷോഭം നടത്തിയിരുന്നത്.

ക്രഷർ യൂണിറ്റിനെതിരെ പ്രദേശത്തെ ജനം ധർണ നടത്തുകയും വഴി തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മുൻ ബിജെപി എംഎൽഎക്കെതിരെ ആക്രമണം നടത്തിയത്. സംഭവത്തിൽ ഇരുവിഭാഗത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗ്രാമത്തിൽ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഹരിയാന സ്വദേശിയായ അതർ സിങ് ഭദാന 2003ലാണ് ബയാന നിയമസഭാ മണ്ഡലത്തിൽ നിന്നും രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2008 വരെ ഇദ്ദേഹം നിയമസഭാംഗമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാജ്യം മുഴുവൻ ജന്തർ മന്തറായി മാറും', ഔദ്യോഗിക സമരവേദി മാറ്റിയതിൽ രൂക്ഷ വിമർശനവുമായി സിജെപി; 'പ്രധാനമന്ത്രി നാളെ ജനാധിപത്യത്തെയും ഇല്ലാതാക്കും'
ദില്ലി സംഘർഷഭരിതമാകുമോ? സുപ്രീം കോടതിയിലേക്ക് 'ചലോ ദില്ലി' മാർച്ചുമായി ഇന്ത്യ സഖ്യം; രാഹുൽ ഗാന്ധിയും ഖർഗെയുമടക്കം അണിനിരക്കുന്നു, കനത്ത സുരക്ഷ