ഭണ്ഡാരം പരിശോധിച്ചപ്പോൾ ക്ഷേത്രഭാരവാഹികൾ ഞെട്ടി, നാല് കോടിയുടെ ആധാരം, പെൺമക്കൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് വിരമിച്ച സൈനികൻ

Published : Jun 26, 2025, 11:53 AM IST
Vijayan

Synopsis

അരണി പട്ടണത്തിനടുത്തുള്ള കേശവപുരം ഗ്രാമത്തിൽ താമസിക്കുന്ന എസ് വിജയൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ അരുൾമിഗു രേണുഗാംബാൽ അമ്മൻ ക്ഷേത്രം സന്ദർശിക്കുകയും സ്വത്ത് രേഖകൾ സംഭാവന ചെയ്യുകയും ചെയ്തു.

ചെന്നൈ: പെൺമക്കൾ നോക്കുന്നില്ലെന്നാരോപിച്ച് നാല് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകൾ ക്ഷേത്രത്തിന് ദാനം ചെയ്ത് വിമുക്ത ഭടൻ. 65കാരനായ വിരമിച്ച സൈനികനാണ് തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ ക്ഷേത്രത്തിന് 4 കോടി രൂപയുടെ സ്വത്ത് ദാനം ചെയ്യാൻ തീരുമാനിച്ചത്. സ്വത്തിന്റെ രേഖകൾ ഇയാൾ കാണിക്കവ‍ഞ്ചിയിൽ നിക്ഷേപിച്ചു. സ്വത്ത് തിരിച്ചുപിടിക്കാൻ കുടുംബം ഇപ്പോൾ നിയമസഹായം തേടുകയാണ്. 

അരണി പട്ടണത്തിനടുത്തുള്ള കേശവപുരം ഗ്രാമത്തിൽ താമസിക്കുന്ന എസ് വിജയൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ അരുൾമിഗു രേണുഗാമ്പാള്‍ അമ്മൻ ക്ഷേത്രം സന്ദർശിക്കുകയും സ്വത്ത് രേഖകൾ സംഭാവന ചെയ്യുകയും ചെയ്തു. ഭക്തർ നൽകുന്ന സംഭാവന ഓരോ രണ്ട് മാസത്തിലും എണ്ണിത്തിട്ടപ്പെടുത്തുന്നത് പതിവാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷേത്രത്തിൽ ആകെ 11 സംഭാവനപ്പെട്ടികൾ (ഹണ്ടികൾ) ഉണ്ട്. പതിവ് പരിശോധനയ്ക്കിടെ, ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഒന്ന് തുറന്നപ്പോൾ നാണയങ്ങൾക്കും കറൻസി നോട്ടുകൾക്കും ഇടയിൽ രേഖകൾ കണ്ടെത്തിയത്. 

ക്ഷേത്രത്തിന് സമീപമുള്ള 10 സെന്റ് ഭൂമിയുടെയും ഒരു നില വീടിന്റെയും രേഖകളാണ് ഹുണ്ടിയിൽ നിന്ന് കണ്ടെത്തിയതെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു. രേഖകൾക്കൊപ്പം ഒരു കൈപ്പടയിൽ എഴുതിയ കുറിപ്പും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇങ്ങനെയൊരു സംഭവം ആദ്യമായാണെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. എന്നാൽ സ്വത്തിന്റെ രേഖകൾ സംഭാവനപ്പെട്ടിയിൽ വയ്ക്കുന്നത് ക്ഷേത്രത്തിന് നിയമപരമായി ഉടമസ്ഥാവകാശം കൈമാറിയതിന് രേഖയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭക്തൻ ക്ഷേത്ര വകുപ്പിൽ സംഭാവന ഔദ്യോഗികമായി രജിസ്റ്റർ ചെയ്താലേ ക്ഷേത്രത്തിന്റെ സ്വത്താകൂ. 

ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ച ശേഷം നിയമപ്രകാരം എന്റെ സ്വത്തുക്കൾ ക്ഷേത്രത്തിന്റെ പേരിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുമെന്ന് വിജയൻ പറഞ്ഞു. ഞാൻ എന്റെ തീരുമാനത്തിൽ നിന്ന് പിന്മാറുകയില്ല. എന്റെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും മക്കൾ എന്നെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്പം മുതൽ വിജയൻ രേണുഗാംബാൽ അമ്മന്റെ ഭക്തനായിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെത്തുടർന്ന് ഒരു പതിറ്റാണ്ടോളമായി അദ്ദേഹം ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. വർഷങ്ങളായി, അദ്ദേഹത്തിന് കുടുംബത്തിൽ നിന്ന് ഒരു പിന്തുണയും ലഭിച്ചില്ല. കൂടാതെ സമീപ മാസങ്ങളിൽ, അദ്ദേഹത്തിന്റെ പെൺമക്കൾ അദ്ദേഹത്തിന്റെ സ്വത്തുക്കൾ തങ്ങൾക്ക് കൈമാറാൻ നിർബന്ധിച്ചുകൊണ്ടിരുന്നുവെന്നും പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി