സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ടവരിൽ ഒരാൾ മരിച്ചു.
ദില്ലി: അരുണാചൽ പ്രദേശിലെ തവാങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് പേര്‍ മരിച്ചു, ഒരാളുടെ മൃതദേഹം ലഭിച്ചു. അപകടത്തിൽപെട്ട രണ്ടാമത്തെയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്. മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനുപ്രകാശ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർ രക്ഷപ്പെട്ടു. 7 പേരാണ് സംഘത്തിലുണ്ടായിരുന്നത്. തടാകത്തിലൂടെ നടക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം ഇവിടുത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

