
ദില്ലി: ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ ബിജെപിക്ക് തുടർഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വിജയം പ്രവചിക്കുന്ന സർവേകൾ ഗോവയിൽ തൂക്കുസഭയാകുമെന്നും പഞ്ചാബിൽ ആം ആദ്മി പാർട്ടി മുന്നേറുമെന്നും പ്രവചിക്കുന്നു. യുപി തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പും ഇന്ന് കഴിഞ്ഞതോടെയാണ് വിവിധ ദേശീയ മാധ്യമങ്ങളും ഏജൻസികളും തങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിട്ടത്. വെള്ളിയാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ.
(ആകെ 403 സീറ്റുകൾ - 2017ൽ ബിജെപി 312 സീറ്റ് നേടി അധികാരം പിടിച്ചു)
ഏഴ് ഘട്ടമായി യുപിയിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്.പി നാടിളകി പ്രചാരണം നടത്തിയെങ്കിലും ഭരണത്തുടർച്ച ബിജെപി നേടുമെന്നാണ് സർവ്വേ ഫലങ്ങൾ. കർഷക പ്രക്ഷോഭം അടക്കമുള്ള എതിർഘടകങ്ങളെ ബിജെപി മറികടന്നുവെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
മൃഗീയ ഭൂരിപക്ഷത്തോടെ യുപിയിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ബിജെപിക്ക് 288 മുതൽ 326 വരെ സീറ്റുകളും എസ്.പിക്ക് 71 മുതൽ 101 വരെ സീറ്റുകളും ഈ എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിഎസ്.പി 3 മുതൽ ഒൻപത് വരെ, കോണ്ഗ്രസ് ഒന്ന് മുതൽ മൂന്ന് വരെ എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സീറ്റ് വിഹിതം.
ജൻകീബാത്ത് എക്സിറ്റ് പോൾ യുപിയിൽ ബിജെപിക്ക് 222 മുതൽ 260 വരെ സീറ്റുകൾ പ്രവചിക്കുന്നു. എസ്.പി 135-165, ബി.എസ്.പി - 4-9, കോണ്ഗ്രസ് - 01-03 എന്നിങ്ങനെയാണ് അവരുടെ പ്രവചനം.
റിപ്പബ്ളിക് ടിവി - പി മാർക്ക് സർവ്വേ
ന്യൂസ് എക്സ് എക്സിറ്റ് പോൾ
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ
പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ
മാട്രിസ് എക്സിറ്റ് പോൾ
ജൻകീബാത്ത്
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ (Punjab Assembly Election) കോൺഗ്രസിനെ (Congress) മലർത്തിയടിച്ച് ആം ആദ്മി പാർട്ടി (AAP) അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ (Exit Poll) ഫലം. മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിന് വൻ തിരിച്ചടിയെന്നാണ് പ്രവചനം.
പോൾ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെൻ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സർവേകളിൽ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. മാർച്ച് 10ന് യഥാർത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്സിറ്റ് പോളുകളെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ചന്നി തള്ളി. സീൽ ചെയ്ത ഇവിഎം പെട്ടികളാണ് യഥാർത്ഥ വിധി പറയുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ചന്നി പ്രതികരിച്ചു.
ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ്. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1 - 4 വരെ സീറ്റുകൾ മാത്രമേ നേടൂ. ആകാലി ദൾ 7-11 വരെ സീറ്റുകൾ നേടും.
ഇന്ത്യ ടുഡേ മൈ ആക്സിസ്
സീ വോട്ടർ
ടുഡേ ചാണക്യ
ജൻ കീ ബാത്ത്
ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ (Exit poll) പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. അതേസമയം, ടൈസ് നൗ വീറ്റോ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കാം. കഴിഞ്ഞ തവണ 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റ് നേടിയ ബിജെപിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ
സീവോട്ടർ
ജൻ കീ ബാത്ത്
ഉത്തരാഖണ്ഡിൽ (Uttarakhand Election) ബിജെപി അധികാരം നിലനിർത്തുമെന്ന് ടൈംസ് നൌ വീറ്റോ എക്സിറ്റ് പോൾ ഫലം. ബിജെപി 37 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ ഫലം. കോൺഗ്രസ് 31 , ആംആദ്മി പാർട്ടി 1 , മറ്റുള്ള പാർട്ടികൾക്ക് ഒന്നുവീതം സീറ്റ് നേടുമെന്നും ടൈംസ് നൌ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. ഹുമയൂൺ റീജിയണിലും ഗഡ്വാൾ റീജിയണിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ടൈംസ് നൌ എക്സിറ്റ് പോൾ ഫലം. എന്നാല്‍ എബിപിസി വോട്ടര്‍ സര്‍വ്വേ ഫലത്തില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 32 മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് എബിപി സി വോട്ടർ സര്‍വ്വേ ഫലത്തിലള്ളത്.
ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ
സീവോട്ടർ
ടുഡേസ് ചാണക്യ
ജൻ കീ ബാത്ത്
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ (Manipur Election ) ബിജെപി (BJP) ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ (Exit Poll) . 27 - 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപബ്ലിക് പി മാർക് പ്രവചനം. 11- 17 സീറ്റുകൾ കോൺഗ്രസിന് (Congress) ലഭിക്കുമെന്നും റിപബ്ലിക് പി മാർക് പ്രവചിക്കുന്നു.
എൻപിപി, എൻപിഎഫ് പിന്തുണയോടെയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. ഇക്കുറി ആ പിന്തുണ ആവശ്യമായി വരില്ലെന്ന് എക്സിറ്റ് പോൾ പറയുന്നു. എൻ പി പി 6 - 10 വരെ സീറ്റുകൾ നേടും.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം മണിപ്പൂരിൽ ബിജെപി 33 - 43 സീറ്റ് നേടുമെന്നാണ്. കോൺഗ്രസിന് 4-8 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.
ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ
സീവോട്ടർ
ജൻ കീ ബാത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam