പെഗാസസ് ഫോൺ ചോർത്തലിൽ എസ് ഐ ടി അന്വേഷണം വരുമോ? സുപ്രീംകോടതി തീരുമാനം നിർണായകമാകും

By Web TeamFirst Published Sep 7, 2021, 12:40 AM IST
Highlights

സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വെളിപ്പെടുത്തലിൽ എസ് ഐ ടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. പെഗാസസ് വിഷയത്തിൽ സമഗ്രമായ ഒരു ഉത്തരവ് ഉണ്ടാകുമെന്ന് ബംഗാൾ ജുഡീഷ്യൽ സമിതി കേസിൽ ചീഫ് ജസ്റ്റിസ് സൂചന നൽകിയിരുന്നു.

സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. അത്തരമൊരു സമിതിയെ ഹര്‍ജിക്കാര്‍ പിന്തുണക്കുന്നില്ല. എന്തായാലും സുപ്രീംകോടതി തീരുമാനം ഇക്കാര്യത്തിൽ നിർണായകമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!