
ദില്ലി: ദില്ലി പ്രശാന്ത് വിഹാറിൽ സ്ഫോടനം. പിവിആർ സിനിമ തിയേറ്ററിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. ആളപായമോ പരിക്കോ ഇല്ല. രാവിലെ 11.48 ഓടെയാണ് ഞെട്ടിക്കുന്ന രീതിയിൽ സ്ഫോടനമുണ്ടായത്. പൊലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ രീതിയിൽ വെളുത്ത പൊടി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ ഒക്ടോബർ 20ന് പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു. ഈ സ്ഥലത്ത് നിന്നും ഒന്നര കി.മീ അകലെയാണ് ഇന്ന് സ്ഫോടനമുണ്ടായ സ്ഥലം. രോഹിണി അസിസ്റ്റന്റ് കമ്മീഷണറുടെ ഒഫീസിന്റെയും സ്കൂളിന്റെയും തൊട്ടടുത്താണിത്. ഇന്ന് കണ്ടെത്തിയതിന് സമാനമായ രീതിയിൽ അന്നും സ്ഫോടനം നടന്ന സ്ഥലത്ത് വെളുത്ത പൊടി കണ്ടെത്തിയിരുന്നു. 20ന് നടന്ന സ്ഫോടനത്തേക്കൾ ശക്തമായ സ്ഫോടനമാണ് നടന്നതെന്നാണ് സമീപവാസികൾ പറയുന്നത്. കേന്ദ്ര ഏജൻസികൾ അടക്കം സ്ഥലത്ത് പരിശോധന തുടരുകയാണ്. ദില്ലി പൊലീസിന്റെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
എഡിഎം നവീൻ ബാബുവിന്‍റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam