പെർഫ്യൂം കുപ്പികളിൽ തീയ്യതി തിരുത്താൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

Published : Jan 10, 2025, 10:35 PM IST
പെർഫ്യൂം കുപ്പികളിൽ തീയ്യതി തിരുത്താൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

Synopsis

പരിക്കേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മുംബൈ: പെർഫ്യൂം കുപ്പികളുടെ പുറത്ത് രേഖപ്പെടുത്തിയിരുന്ന എക്സ്പെയറി ഡേറ്റ് തിരുത്താൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേർ കുട്ടികളാണ്. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലായിരുന്നു സംഭവം.

കഴി‌ഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. മുംബൈയുടെ പരിസര പ്രദേശമായ  നല്ലസൊപോറയിലെ റോഷ്നി അപ്പാർട്ട്മെന്റിലുള്ള 112-ാം റൂമിലായിരുന്നു സംഭവം നടന്നതെന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥർ വിശദീകരിച്ചു. മഹാവീർ വാദർ (41), സുനിത വാദർ (38), കുമാർ ഹർഷവർദ്ധൻ വാദർ (9) കുമാരി ഹർഷദ വാദർ (4) എന്നിവർക്കാണ് പരിക്കേറ്റത്. 

പെർഫ്യൂം കുപ്പികളിൽ എക്സ്പെയറി ഡേറ്റ് തിരുത്താൻ നടത്തിയ ശ്രമമാണ് പൊട്ടിത്തെറിയിൽ കലാശിച്ചതെന്ന് അധികൃതർ പറ‌ഞ്ഞു. ഇതിനായി ഇവർ അപകടകരമായ ചില വസ്തുക്കൾ ഉപയോഗിച്ചുവെന്നും ഇത് പൊട്ടിത്തെറിക്ക് കാരണമായെന്നുമാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ കുമാർ ഹർഷവർദ്ധനെ നല്ലസൊപോറ ലൈഫ് കെയർ ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തു തന്നെയുള്ള ഓസ്കാർ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം നടത്തുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്