
ദില്ലി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കിയതിന് ഇന്ത്യൻ ജനതയ്ക്ക് വേണ്ടി യുഎഇ പ്രസിഡന്റിനെ നന്ദി അറിയിച്ചതായി വിദേശകാര്യമന്ത്രി അറിയിച്ചു. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നൽകുന്ന മാർഗനിർദേശങ്ങൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തതായി തന്റെ എക്സ് പോസ്റ്റിലൂടെ ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam