പാര്‍ലമെന്‍ററി സമിതിക്ക് മുന്നില്‍ ഫേസ്ബുക്ക് പ്രതിനിധികള്‍ ഹാജരായി

By Web TeamFirst Published Jan 21, 2021, 6:00 PM IST
Highlights

പൗരന്‍മാരുടെ സൈബര്‍ സുരക്ഷ, നവ മാധ്യമങ്ങളിൽ സ്ത്രീകളുടെ സുരക്ഷ എന്നീ വിഷയങ്ങളിൽ പ്രതിനിധികളില്‍ നിന്ന് സമിതി വിശദീകരണം തേടും. 
 

ദില്ലി: ഫേസുബക്ക് പ്രതിനിധികൾ പാര്‍ലമെന്‍ററി സമിതിക്ക് മുന്നില്‍ ഹാജരായി. ഇന്ന് വൈകുന്നേരം 4 മണിക്ക് പാർലമെന്‍ററി സമിതിക്ക് മുന്നിൽ പ്രതിനിധകളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. പൗരന്‍മാരുടെ സൈബര്‍ സുരക്ഷ, നവ മാധ്യമങ്ങളിൽ സ്ത്രീകളുടെ സുരക്ഷ എന്നീ വിഷയങ്ങളിൽ പ്രതിനിധികളില്‍ നിന്ന് സമിതി വിശദീകരണം തേടും. 

കോണ്‍ഗ്രസ് എംപി ശശി തരൂരാണ് 35 അംഗ  സമിതിയുടെ അധ്യക്ഷന്‍. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപിന്‍റെ പുതിയ സ്വകാര്യതാ നയങ്ങളും സമിതി ചർച്ച ചെയ്തേക്കും. രാഷ്ട്രീയ നേട്ടത്തിനായി ഫേസ്ബുക്കിനെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ നേരത്തെ പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി ഫേസ്ബുക്ക് പ്രതിനിധിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. 

click me!