
രാജ്യത്തെ തൊഴില്‍ രഹിതര്‍ക്ക് മാസം തോറും 3800 രൂപയുമായി മോദി സര്‍ക്കാര്‍ എന്ന പേരില്‍ വ്യാപകമാവുന്ന സന്ദേശം വ്യാജം. 2021ല്‍ രാജ്യത്തെ തൊഴില്‍ രഹിതര്‍ക്ക് പ്രധാനമന്ത്രിയുടെ സഹായം എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍ സന്ദേശം വ്യാപകമാവുന്നത്. 18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് പണം ലഭിക്കുക. കൊവിഡ് മൂലം തൊഴില്‍ രഹിതരും മറ്റ് ജീവനോപാധികള്‍ നിലച്ചവരുമായവര്‍ക്ക് പദ്ധതിമൂലം പ്രയോജനം ലഭിക്കുമെന്നും സന്ദേശം അവകാശപ്പെടുന്നുണ്ട്.
18 മുതല്‍ 25 വയസ് വരെയുള്ളവര്‍ക്ക് 1500 രൂപ. 26 മുതല്‍ 30 വയസ് വരെ രണ്ടായിരം രൂപ. 31 മുതല്‍ 35 വരെ 300 രൂപ. 36മുതല്‍ 45 വരെ 3500 രൂപ. 46 മുതല്‍ 50 വരെ 3800 രൂപ എന്നിങ്ങനെയാണ് സാമ്പത്തിക സഹായമായി നല്‍കുന്നത്. അപേക്ഷ നല്‍കേണ്ട രീതിയും അപേക്ഷ നല്‍കേണ്ട വെബ്സൈറ്റും അടക്കമാണ് സന്ദേശം വ്യാപകമാവുന്നത്.
എന്നാല്‍ തൊഴില്‍ രഹിതര്‍ക്ക് ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആയിട്ടില്ലെന്നും ഇത്തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam