'ബുദ്ധമതം സ്വീകരിച്ച് മഹേന്ദ്ര സിംഗ് ധോണി'; പ്രചാരണത്തിലെ വസ്തുതയിത്

By Web TeamFirst Published Mar 15, 2021, 10:40 AM IST
Highlights

തല മുണ്ഡനം ചെയ്ത് ബുദ്ധമത സന്ന്യാസി വേഷത്തിലുള്ള ചിത്രമുപയോഗിച്ചാണ് പ്രചാരണം. 

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ബുദ്ധമത വിശ്വാസം സ്വീകരിച്ചെന്ന് പ്രചാരണം. തല മുണ്ഡനം ചെയ്ത് ബുദ്ധമത വേഷത്തിലുള്ള ചിത്രമുപയോഗിച്ചാണ് പ്രചാരണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ചിത്രം പുറത്തുവിട്ടത്. 

ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണി ബുദ്ധമതം സ്വീകരിച്ചു. ബുദ്ധം ശരണം ഗച്ഛാമി. അന്തര്‍ദേശീയ ബുദ്ധിസ സേനയുടെ ഭാഗത്ത് നിന്നും ശുഭാശംസകള്‍ എന്നാണ് തല മൊട്ടയടിച്ച ചിത്രം പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം

എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നാണ് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. സന്ന്യാസിയുടെ രൂപത്തിലുള്ള  ധോണിയുടെ ചിത്രം ഒരു പ്രചാരണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയതാണ്. ക്രിക്കറ്റ് താരങ്ങളുടെ പുതിയ അവതാരമെന്ന നിലയിലുള്ള ഈ ചിത്രം. ഈ ചിത്രത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സ്റ്റാര്‍ സ്പോര്‍ട്സ് പങ്കുവച്ചിരുന്നു. 

മഹേന്ദ്രസിംഗ് ധോണി ബുദ്ധമതം സ്വീകരിച്ചുവെന്ന നിലയില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്. 

click me!