450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവം; വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ, നല്‍കിയത് പഴയ കറന്‍സിയെന്ന് വിവരം

Published : Sep 06, 2025, 10:42 AM IST
450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവം; വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ, നല്‍കിയത് പഴയ കറന്‍സിയെന്ന് വിവരം

Synopsis

450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയതില്‍ വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

ചെന്നൈ: വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ. 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവത്തിലാണ് കേസെടുത്തത്. നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് മിൽ വാങ്ങിയതിനാണ് ശശികലയ്ക്കെതിരെ കേസ് എടുത്തത്. കാഞ്ചീപുരത്തെ പദ്മദേവി മില്ലാണ് ശശികല വാങ്ങിയത്. നോട്ട് നിരോധനത്തിന് പിന്നാലെയായിരുന്നു വില്പന. 450 കോടി രൂപയുടെ പഴയ കറൻസി നോട്ടുകൾ നൽകിയാണ് മില്ല് വാങ്ങിയത്.

2017 ൽ മില്ല് മാനേജർ ഹിതേഷ് പട്ടേൽ കേസുമായി ബന്ധപ്പെട്ട് മൊഴി നൽകിയിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. എഐഡിഎംകെ യിലെ ഐക്യനീക്കങ്ങൾക്ക് പിന്നാലെയാണ് വിവരങ്ങൾ പുറത്തുവന്നത്. 450 കോടി രൂപയുടെ നോട്ടുകൾ തന്നെ നല്‍കിയാണ് മില്ല് വാങ്ങിയത് എന്നാണ് പുറത്തുവരുന്ന വിവരം.

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ