
ദില്ലി: ഒമ്പത് രാഷ്ട്രീയ പാർട്ടികൾക്ക് സുപ്രീംകോടതി പിഴ ചുമത്തി. സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴ. ബീഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ബിജെപി, കോൺഗ്രസ്, സിപിഎം സിപിഐ ആർജെഡി ഉൾപ്പടെയുള്ള പാർട്ടികൾക്കാണ് പിഴ. ബിജെപി, കോൺഗ്രസ്, ആർജെഡി, സിപിഐ പാർട്ടികൾക്ക് ഒരു ലക്ഷം രൂപയാണ് പിഴ. സിപിഎം, എൻസിപി എന്നിവർക്ക് അഞ്ച് ലക്ഷം രൂപയും കോടതി പിഴ ചുമത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona