Latest Videos

വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണു; സംഭവം വിശദീകരിച്ച് ദൂരദർശൻ അവതാരക ലോപമുദ്ര

By Web TeamFirst Published Apr 22, 2024, 8:19 AM IST
Highlights

കടുത്ത ചൂട് മൂലവും രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നതിനാലുമാണ് താൻ ബോധരഹിതയായതെന്ന് സിൻഹ പറഞ്ഞു. കൂളിംഗ് സിസ്റ്റത്തിലെ ചില തകരാർ കാരണം സ്റ്റുഡിയോയ്ക്കുള്ളിൽ കടുത്ത ചൂടായിരുന്നുവെന്നും അവതാരക പറഞ്ഞു. 

ദില്ലി: വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണ സംഭവത്തിൽ പ്രതികരണവുമായി അവതാരക ലോപമുദ്ര സിൻഹ. ദൂരദർശൻ്റെ കൊൽക്കത്ത ബ്രാഞ്ചിലെ അവതാരകയായ ലോപാമുദ്ര സിൻഹയാണ് വാർത്ത വായിക്കുന്നതിനിടയിൽ ബോധരഹിതയായത്. രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നതിനാലാണ് ബോധരഹിതയായതെന്ന് അവതാരക പറഞ്ഞു. വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നിരുന്നു.

കടുത്ത ചൂട് മൂലവും രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നതിനാലുമാണ് താൻ ബോധരഹിതയായതെന്ന് സിൻഹ പറഞ്ഞു. കൂളിംഗ് സിസ്റ്റത്തിലെ ചില തകരാർ കാരണം സ്റ്റുഡിയോയ്ക്കുള്ളിൽ കടുത്ത ചൂടായിരുന്നുവെന്നും അവതാരക പറഞ്ഞു. സംഭവത്തിന് ശേഷം ഫേസ്ബുക്ക് ലൈവിലൂടെയാണ് ലോപമുദ്ര ഇക്കാര്യം വിശദീകരിച്ചത്. സംപ്രേക്ഷണം ചെയ്യുന്നതിനു മുമ്പ് തനിക്ക് സുഖമില്ലായിരുന്നു."ഞാൻ ഒരിക്കലും ഒരു വാട്ടർ ബോട്ടിൽ എൻ്റെ കൈയിൽ കരുതിയിരുന്നില്ല. അത് പതിനഞ്ച് മിനിറ്റോ അരമണിക്കൂർ പ്രക്ഷേപണമോ ആകട്ടെ, എൻ്റെ 21 വർഷത്തെ കരിയറിൽ സംപ്രേക്ഷണത്തിനിടെ വെള്ളം കുടിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ, 15 മിനിറ്റ് കഴിഞ്ഞിട്ടും എനിക്ക് തൊണ്ട വരണ്ടതായി തോന്നി. എൻ്റെ മുഖമല്ലാതെ വിഷ്വലുകൾ കാണിക്കുമ്പോൾ, ഞാൻ ഫ്ലോർ മാനേജരോട് ഒരു കുപ്പി വെള്ളം ചോദിച്ചു," സാധാരണ ബൈറ്റുകളില്ലാത്ത സമയത്ത് കുറച്ച് വെള്ളം കുടിക്കാൻ അവസരം ലഭിച്ചില്ലെന്നും സിൻഹ പറയുന്നു. "അവസാനം ബുള്ളറ്റിനിൽ ഒരു ബൈറ്റ് വന്നപ്പോൾ കുറച്ച് വെള്ളം കുടിക്കുകയായിരുന്നു. 

വെള്ളം കുടിച്ചു കൊണ്ട് വാർത്ത വായന തുടർന്നെങ്കിലും വായനയ്ക്കിടെ ബോധരഹിതയാവുകയായിരുന്നു. "ഒരു ഹീറ്റ് വേവ് സ്റ്റോറി വായിക്കുമ്പോൾ, തൻ്റെ സംസാരം മങ്ങാൻ തുടങ്ങി. ഞാൻ എൻ്റെ അവതരണം പൂർത്തിയാക്കാൻ ശ്രമിച്ചു. ടെലിപ്രോംപ്റ്റർ കാണാനില്ലായിരുന്നു, ഭാഗ്യവശാൽ, 30 മുതൽ 40 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഒരു ആനിമേഷൻ ടെലിവിഷനിൽ പ്ലേ ചെയ്യുന്നതിനിടയിലാണ് അത് സംഭവിച്ചത്, ഞാൻ എൻ്റെ കസേരയിൽ വീണുവെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്ത് വിവിധയിടങ്ങളിൽ ഉയർന്ന ഉഷ്ണതരം​ഗം അനുഭവപ്പെടുകയാണ്. ബോധരഹിതയായതിന് ശേഷം സംപ്രേക്ഷണം കൈകാര്യം ചെയ്തതിന് നിർമ്മാതാക്കൾക്ക് നന്ദി പറയുന്നതായും സിൻഹ തൻ്റെ ചാനലിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു. ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 

പാറശ്ശാല ഷാരോൺ വധക്കേസ്; പ്രതി ​ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും

https://www.youtube.com/watch?v=uyZ_dB7mvm0&t=1s

click me!