
ദില്ലി: ദില്ലി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. പൊലീസ് അന്വേഷണം തുടങ്ങി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കൺട്രോൾ റൂമിലേക്കാണ് ഫോൺ സന്ദേശം വന്നത്. ദര്‍ഭംഗയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിൽ ബോംബ് വെച്ചെന്നായിരുന്നു ഫോൺ സന്ദേശം. അന്വേഷണത്തിൽ ഈ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. എന്നിരുന്നാലും വിമാനത്താവളത്തിൽ വിശദമായ പരിശോധന പ്രോട്ടോക്കോൾ പ്രകാരം നടത്തി. പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വിമാനം ദില്ലി വിമാനത്താവളത്തിൽ പറന്നിറങ്ങാനിരിക്കെയാണ് വ്യാജ സന്ദേശം എത്തിയത്. എവിടെ നിന്നാണ് വ്യാജസന്ദേശം എത്തിയതെന്നതിൽ അന്വേഷണം പുരോഗമിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam