'മാർച്ച് വരെ മന്ത്രിമാർ അയോധ്യാ രാമക്ഷേത്രം സന്ദർശിക്കരുത്'; കേന്ദ്രമന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

Published : Jan 24, 2024, 07:21 PM ISTUpdated : Jan 24, 2024, 07:25 PM IST
'മാർച്ച് വരെ മന്ത്രിമാർ അയോധ്യാ രാമക്ഷേത്രം സന്ദർശിക്കരുത്'; കേന്ദ്രമന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

Synopsis

തിരക്ക് നിയന്ത്രാണാതീതമായതിനാൽ അയോധ്യയിലേക്ക് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച മാത്രം മൂന്ന് ലക്ഷം ആളുകളാണ് ക്യൂനിന്നത്.  

ദില്ലി: മാർച്ചുവരെയെങ്കിലും അയോധ്യരാമക്ഷേത്രത്തിൽ സന്ദർശനം നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റ് കേന്ദ്രമന്ത്രിമാരോടാവശ്യപ്പെട്ടതായി റിപ്പോർട്ട്. കേന്ദ്രമന്ത്രിസഭാ യോ​ഗത്തിലാണ് മോദി ഇക്കാര്യം മന്ത്രിമാരോടാവശ്യപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ക്ഷേത്രത്തിലെ തിരക്കും വിഐപികൾ സന്ദർശിക്കുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ അഭ്യർഥന. പ്രാണപ്രതിഷ്ഠക്ക് ശേഷം ഏകദേശം അഞ്ച് ലക്ഷം പേരെങ്കിലും അയോധ്യ ക്ഷേത്രം സന്ദർശിച്ചെന്നാണ് റിപ്പോർട്ട്. തിരക്ക് നിയന്ത്രാണാതീതമായതിനാൽ അയോധ്യയിലേക്ക് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിടുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച മാത്രം മൂന്ന് ലക്ഷം ആളുകളാണ് ക്യൂനിന്നത്.  

അതേസമയം, വിഐപികൾ സന്ദർശിക്കുന്നുവെങ്കിൽമുൻകൂട്ടി അറിയിക്കാൻ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. അയോധ്യയിൽ ഭക്തരുടെ വൻ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. വിഐപികൾ അവരുടെ സന്ദർശനം ഷെഡ്യൂൾ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് സംസ്ഥാന സർക്കാരിനെയോ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനെയോ അറിയിക്കണമെന്ന് ആദിത്യനാഥ് നിർദ്ദേശിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Read More.... അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഇരുവിഭാ​ഗങ്ങൾ ഏറ്റുമുട്ടി; 'ബുൾഡോസർ' പ്രയോ​ഗവുമായി മഹാരാഷ്ട്ര

രാജ്യത്തുടനീളമുള്ള നിരവധി ഭക്തർ തങ്ങളുടെ ആരാധനാമൂർത്തിയായ ഭഗവാൻ ശ്രീരാമനെ ഒരു നോക്ക് കാണാൻ അയോധ്യാധാമിലേക്ക് ഒഴുകുന്നു. അസാധാരണമായ തിരക്ക് കണക്കിലെടുത്ത്, വിഐപികളും വിശിഷ്ട വ്യക്തികളും സന്ദർശനത്തിന് എത്തുന്നുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് മുഖ്യമന്ത്രിയെ ഉദ്ധരിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം