
മുംബൈ: മകൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി രണ്ടുകോടി രൂപ ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച അമ്മക്കെതിരെ കേസെടുത്ത് പൊലീസ്. 50 കാരിയായ വീട്ടമ്മയായ നന്ദബായ് പ്രമോദ് ആണ് 29 കാരനായ മകൻ മരിച്ചെന്ന് കാട്ടി എൽ ഐ സി തുക തട്ടാൻ ശ്രമിച്ചത്. സംഭവത്തിൽ മുംബൈ ശിവജി പാർക്ക് പൊലീസ് ആണ് കേസെടുത്തത്. അഹമ്മദ്ബാദ് സ്വദേശിയാണ് ഇവർ. ഇവരുടെ മകൻ ദിനേശും ഈ തട്ടിപ്പിന് കൂട്ടുനിന്നതായാണ് റിപ്പോർട്ട്.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കവെ അലര്‍ജി; ഐഎഎസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
2015 - ലാണ് ദിനേശ് എൽ ഐ സിയുടെ ദാദർ ബ്രാഞ്ചിൽ നിന്ന് ഇൻഷുറൻസ് പോളിസിയെടുക്കുന്നത്. ആദ്യത്തെ പ്രീമിയം തുക അടക്കുകയും ചെയ്തിരുന്നു. മകൻ അഹമ്മദാബാദിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചുവെന്ന് കാട്ടി 2017 മാർച്ചിലാണ് നന്ദബായ് പ്രമോദ് ഇൻഷുറൻസിന് വേണ്ടി അപേക്ഷിക്കുന്നത്. 2016 ൽ മകൻ മരിച്ചുവെന്നാണ് ഡെത്ത് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ ഡെത്ത് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയ എൽ ഐ സി അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ദിനേശിന്റെ ഇൻഷുറൻസ് ക്ലെയിമിൽ എട്ടുകോടിയാണ് വാർഷിക വരുമാനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാജ ആദായ നികുതി റിട്ടേണുകളാണെന്ന് പൊലീസ് കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam