ശരീരത്തിലെ 'നെ​ഗറ്റീവ് എനർജി' മാറ്റണമെങ്കിൽ ന​ഗ്നചിത്രങ്ങൾ വേണം! മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന പരിചയം, ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് പിടിയിൽ

Published : Aug 20, 2026, 06:39 PM IST
motivational speaker divya jitendra parmar

Synopsis

മോട്ടിവേഷണൽ സ്പീക്കറാണെന്നും ഇൻഫ്ളൂവൻസറാണെന്നും പരിചയപ്പെടുത്തിയാണ് സാമൂഹികമാധ്യമത്തിലൂടെ പ്രതി യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ വിശ്വാസം നേടിയശേഷമാണ് ഇയാൾ ന​ഗ്നചിത്രങ്ങളും ആവശ്യപ്പെട്ടത്.

പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. പൂണെയിലെ ദിവ്യ ജിതേന്ദ്ര പർമാറിനെ(23)യാണ് 22-കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു.

മോട്ടിവേഷണൽ സ്പീക്കറാണെന്നും ഇൻഫ്ളൂവൻസറാണെന്നും പരിചയപ്പെടുത്തിയാണ് സാമൂഹികമാധ്യമത്തിലൂടെ പ്രതി യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ വിശ്വാസം നേടിയശേഷമാണ് ഇയാൾ ന​ഗ്നചിത്രങ്ങളും ആവശ്യപ്പെട്ടത്. യുവതിയുടെ ശരീരത്തിൽ 'നെ​ഗറ്റീവ് എനർജി' ഉണ്ടെന്നും ഇത് മാറ്റാനായി ന​ഗ്നചിത്രങ്ങൾ വേണമെന്നുമായിരുന്നു ആവശ്യം. ഇതിനൊപ്പം വിവസ്ത്രയായി ചില വ്യായാമങ്ങൾ ചെയ്യണമെന്നും പ്രതി യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. അതേസമയം, കൂടുതൽ സ്ത്രീകളിൽനിന്ന് ഇയാൾ ഇത്തരത്തിൽ ചിത്രങ്ങൾ കൈക്കലാക്കിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പലസ്തീന് ഇന്ത്യയുടെ സഹായ ഹസ്തം; വെസ്റ്റ് ബാങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നു
'എന്നെ വഞ്ചിച്ച ഭാര്യയെ കൊന്നു, ഇനി ഞാൻ ആത്മഹത്യ ചെയ്യും, സഹോദരിയെയും കൊല്ലും'; ബാങ്ക് ജീവനക്കാരിയെ കൊന്ന ഭർത്താവിന്‍റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്