ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

Published : May 29, 2019, 11:43 AM IST
ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

Synopsis

ബംഗാളിലെ വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. 

ദില്ലി: ബംഗാളിലെ വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. മെയ് മുപ്പതിന് നടക്കുന്ന ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ക്ഷണമുണ്ട്. ക്ഷണം സ്വീകരിക്കുന്നതായി കഴിഞ്ഞ ദിവസം മമത പ്രതികരിക്കുകയും ചെയ്തിരുന്നു.

അതിനിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നത്. റിപ്പോര്‍ട്ട് പ്രകാരം 51 കുടുംബങ്ങളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 

തന്‍റെ അച്ഛന്‍ തൃണമൂല്‍ ഗുണ്ടകളാല്‍ കൊല്ലപ്പെട്ടതാണ്. ഇപ്പോള്‍ ഞങ്ങളുടെ പ്രദേശത്ത് സമാധാനമുണ്ട്. ഇന്ന് ഞാന്‍ ദില്ലിക്ക് പോകുമ്പോള്‍ സന്തോഷവാനാണ് എന്നായിരുന്നു ക്ഷണം ലഭിച്ച മനു ഹന്‍സ്ദയുടെ പ്രതികരണം. മിഡ്നാപൂര്‍ മണ്ഡലത്തില്‍ തൃണമൂലിനെ പരാജയപ്പെടുത്തി ബിജെപി പ്രസിഡന്‍റ് ദിലിപ് ഘോഷ് വിജയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സാന്താ ക്ലോസിനെ അവഹേളിച്ചെന്ന് പരാതി; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്
ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും