മിന്നലേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചത് ചാണകക്കുഴിയിൽ, പുനർജനിക്കുമെന്ന് ബന്ധുക്കൾ

Published : May 20, 2021, 10:12 AM IST
മിന്നലേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചത് ചാണകക്കുഴിയിൽ, പുനർജനിക്കുമെന്ന് ബന്ധുക്കൾ

Synopsis

ഇടിമിന്നലേറ്റ് മരിച്ചയാളെ ചാണകക്കുഴിയിൽ സംസ്കരിച്ചാൽ അയാൾ പുനർജനിക്കുമെന്നാണ് ഇവരുടെ വിശ്വാസം...  

ദില്ലി: മരിച്ച 37കാരൻ പുനർജനിക്കാൻ മൃതദേഹം ചാണകക്കുഴിയിൽ സംസ്കരിച്ച് ബന്ധുക്കൾ. ചത്തീസ് ​ഗഡിലെ സർ​ഗുജ ജില്ലയിലാണ് സംഭവം. ലക്ഷൺപൂർ മുട്കി എന്നയാണ് കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ച് മണിക്കൂറുകൾക്ക് ശേഷം ഇയാളുടെ മൃതദേഹം ചാണകക്കുഴിയിൽ മറവ് ചെയ്യുകയായിരുന്നു. 

ടൗട്ടേ ചുഴലിക്കാറ്റ് കാരണം സർ​ഗുജ ജില്ലയിൽ വലിയ കാറ്റും മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. കുടുംബത്തിൽ നിലനിന്ന് പോരുന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് ഇവർ മൃതദേഹം ചാണകക്കുഴിയിൽ സംസ്കരിച്ചത്. ഇടിമിന്നലേറ്റ് മരിച്ചയാളെ ചാണകക്കുഴിയിൽ സംസ്കരിച്ചാൽ അയാൾ പുനർജനിക്കുമെന്നാണ് ഇവരുടെ വിശ്വാസം. 

PREV
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ